Akshay SS, Akarsh AK, CK Nayudu Trophy x
Sports

തുടക്കം ​ഗംഭീരം, പക്ഷേ... 146 റൺസ് ലീഡ് വഴങ്ങി കേരളം

സികെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പിടിമുറുക്കി വിദർഭ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നാഗ്പുർ: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 265 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥർ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. വിദർഭ ആദ്യ ഇന്നിങ്സിൽ 411 റൺസാണ് നേടിയത്.

മികച്ച തുടക്കത്തിന് ശേഷം മധ്യനിരയും വാലറ്റവും അവസരത്തിനൊത്ത് ഉയരാതെ പോയതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. സ്കോർ 144ൽ നിൽക്കെ 52 റൺസെടുത്ത എകെ ആകർഷിന്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ 72 റൺസെടുത്ത എസ്എസ് അക്ഷയും മടങ്ങി. ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് പിറന്നു.

എന്നാൽ മന്ഥർ ഗോദ്മരെയുടെ പന്തിൽ 19 റൺസെടുത്ത ഗോവിന്ദ് ദേവ് പൈ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. അഹ്മദ് ഇമ്രാൻ 40 റൺസുമായി മടങ്ങി.

തുട‍ർന്ന് വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 265ൽ അവസാനിച്ചു. 46 റൺസെടുക്കുന്നതിനിടയിലാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. ഇതിൽ അഞ്ചും വീഴ്ത്തിയത് മന്ഥർ ഗോദ്മരെയാണ്.

Akshay S S (72 off 148) and Akarsh A K (52 off 131) led the way with valuable half-centuries as we posted 265 in our first innings against Vidarbha in the Col CK Nayudu Trophy 2026/27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

'ആഡംബര വിവാഹ വിരുന്ന് നടത്തിയാല്‍ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം പിഴ; പങ്കെടുത്താല്‍ 50,000'

മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്; നഴ്സ്, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്...

'കാണികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്'; അഞ്ജു ജോസഫിനോട് യുവ ഡോക്ടര്‍; വൈകാരിക കുറിപ്പ്

12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!