ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

തകര്‍പ്പന്‍ സെഞ്ച്വറിയുമായി വിഷ്ണു വിനോദ്; മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം

തകര്‍പ്പന്‍ സെഞ്ച്വറിയുമായി വിഷ്ണു വിനോദ്; മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. മഹാരാഷ്ട്രക്കെതിരെ നാല് വിക്കറ്റിനാണ് കേരളം വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എടുത്തു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന കേരളം 48.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 

വിഷ്ണു വിനോദിന്റെ സെഞ്ച്വറി (പുറത്താകാതെ 100)യും സിജോമോന്‍ ജോസഫിന്റെ അര്‍ധ സെഞ്ച്വറി (പുറത്താകാതെ 71)യുമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ജലജ് സക്‌സേന എന്നിവരുടെ അവസരോചിത ചെറുത്തു നില്‍പ്പും നിര്‍ണായകമായി. 

ഒരു ഘട്ടത്തില്‍ 35 റണ്‍സ് ചേര്‍ക്കുന്നതിനിടെ കേരളത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജു- ജലജ് കൂട്ടുകെട്ട് ടീം സ്‌കോര്‍ നൂറ് കടത്തി. സഞ്ജു 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സ് കണ്ടെത്തി. സക്‌സേന 44 റണ്‍സുമായി മടങ്ങി. 

ഇരുവരും പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച വിഷ്ണു- സിജോമോന്‍ സഖ്യം കേരളത്തെ സുരക്ഷിതമായി വിജയ തീരത്തെത്തിക്കുകയായിരുന്നു. വിഷ്ണു 82 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളും രണ്ട് സിക്‌സും പറത്തിയാണ് ശതകത്തിലെത്തിയത്. സിജോമോന്‍ 70 പന്തില്‍ നിന്നാണ് 71 എടുത്തത്. രണ്ട് ഫോറും നാല് സിക്‌സും ആ ബാറ്റില്‍ നിന്ന് പിറന്നു. 

നേരത്തെ ഋതുരാജ് ഗയ്കവാദ്, രാഹുല്‍ ത്രിപാഠി എന്നിവരുടെ മികച്ച ബാറ്റിങാണ് മഹാരാഷ്ട്രയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഋതുരാജ് ഗയ്കവാദ് തുടരെ മൂന്നാമത്തെ സെഞ്ച്വറിയിലേക്ക് എത്തിയപ്പോള്‍ രാഹുല്‍ ത്രിപാഠി 99 റണ്‍സില്‍ നില്‍ക്കെ പുറത്തായി. 129 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഋതുരാജ് 124 റണ്‍സ് നേടിയത്. വിജയ് ഹസാരെയിലെ ഋതുരാജിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് ഇത്. 

രാഹുല്‍ ത്രിപാഠി 108 പന്തില്‍ നിന്നാണ് 99 റണ്‍സ് നേടിയത്. 11 ഫോറുകളും രാഹുലിന്റെ ബാറ്റില്‍ നിന്ന് വന്നു. ഋതുരാജ് ഗയ്കവാദും രാഹുല്‍ ത്രിപാഠിയുമല്ലാതെ മറ്റൊരു മഹാരാഷ്ട്ര താരത്തിനും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാം വിക്കറ്റില്‍ 195 റണ്‍സ് ആണ് ഋതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് കണ്ടെത്തിയത്. നിതീഷ് എംഡി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്