Kerala Held to Draw by Railways in Santosh Trophy Football KFA/X
Sports

സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ്

ആദ്യ പകുതിയിൽ തന്നെ താരങ്ങൾ പരുക്കൻ കളി പുറത്തെടുത്തതോടെ നിരവധി തവണ റഫറി കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു.

സമകാലിക മലയാളം ഡെസ്ക്

സിലാപത്തൂർ:  സന്തോഷ് ട്രോഫി ഫുട്‍ബോളിൽ റെയിൽവേയ്സുമായി സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന് ശേഷമാണ് സമനിലക്കുരുക്കിൽ കേരളം വീണ് പോയത്. ആദ്യ പകുതിയിൽ റെയിൽവേസിന്റെ ഓൺ ഗോളിലൂടെ ആയിരുന്നു കേരളം മത്സരത്തിൽ മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിൽ റെയിൽവേസിന്റെ മലയാളി താരം പി. കെ ഫസീനാണ് സമനില ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും പന്ത് ഹോൾഡ് ചെയ്തു മത്സരം വരുതിയിലാക്കാനാണ് ശ്രമിച്ചത്. ആദ്യ പകുതിയിൽ തന്നെ താരങ്ങൾ പരുക്കൻ കളി പുറത്തെടുത്തതോടെ നിരവധി തവണ റഫറി കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു.

 37–ാം മിനിറ്റിൽ കേരളത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങിന്റെ കാലിൽ തട്ടി ബോൾ സ്വന്തം ടീമിന്റെ വല കുലുക്കി. ഇതോടെ മത്സരത്തിൽ കേരളം ലീഡ് നേടി.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച റെയിൽവേസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 72 മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപിന് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായായി.

ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത റെയിൽവേസ് 80ാം മിനിറ്റിൽ മലയാളി താരം പി.കെ.ഫസീനിലൂടെ സമനില ഗോൾ നേടി. പിന്നീട് ഗോൾ കണ്ടെത്താനായി ഇരു ടീമുകളും നിരന്തര ശ്രമം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.

ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഈ മാസം 26ന് ഒഡിഷയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Sports news: Kerala Held to Draw by Railways in Santosh Trophy Football.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

ക്യാപ്റ്റനായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം

LSGD| ആസൂത്രണ വകുപ്പിൽ ഒഴിവുകൾ: എൻജിനിയറിങ് സർട്ടിഫിക്കറ്റ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം

20 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു

ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും

SCROLL FOR NEXT