കേരളം- കർണാടക മത്സരത്തിൽ നിന്ന്/ ട്വിറ്റർ 
Sports

കേരളം ഞെട്ടി; സന്തോഷ് ട്രോഫിയിൽ കർണാടകയോട് തോറ്റു

കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ​ഗോളടിച്ചു. ഈ ​ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ സന്തോഷ് ട്രോഫിയിലെ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് കേരളത്തിന്റെ ഞെട്ടിക്കുന്ന തോൽവി. 

കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ​ഗോളടിച്ചു. ഈ ​ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ​ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്. 

​ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. 

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്. 

14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ. ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT