റിസ്വാനും പിതാവ് വി പി മുഹമ്മദ് അലിയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

കേരള സന്തോഷ് ട്രോഫി താരം റിസ്വാന്റെ പിതാവ് അന്തരിച്ചു

സന്തോഷ് ട്രോഫി ടീമം​ഗമായ  റിസ്വാന്റെ പിതാവ് വി പി മുഹമ്മദ് അലി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്തോഷ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടയിൽ കേരള ടീമിനെ തേടി ദുഃഖവാർത്ത. ടീമം​ഗമായ  റിസ്വാന്റെ പിതാവ് വി പി മുഹമ്മദ് അലിയുടെ വിയോ​ഗവാർത്തയാണ് വിജയാഘോഷങ്ങൾക്കിടെ ടീമിനെ തേടിയെത്തിയത്. വിയോഗത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും താരങ്ങളും അനുശോചനം രേഖപ്പെടുത്തി. 

കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുകയാണ് കേരളം. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ഫൈനല്‍ റൗണ്ടില്‍ കടന്നത്. 15 പോയിന്റാണ് കേരളത്തിന്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT