കേരള ടീം/ ഫയൽ 
Sports

കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി വ്യവസായി

അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം. ഫൈനലിന് ആവേശമേറ്റി, പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രകടനമാണ് കേരള ടീമിന്റേതെന്നും ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു. 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളം ഇന്ന് പശ്ചിമബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍  രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം. ഫൈനല്‍ രാത്രി എട്ടിന് എഐഎഫ്എഫ് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് ആയി കാണാം.

15ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ കര്‍ണാടകയെ തകര്‍ത്താണ് കേരളം കലാശപ്പോരിന് അര്‍ഹത നേടിയത്. അതേസമയം 33ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സെമിയില്‍ മണിപ്പൂരിനെയാണ് ബം?ഗാള്‍ തോല്‍പ്പിച്ചത്. 

അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍. അതേസമയം സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീണ്ടും കിരീടത്തില്‍ മുത്തമിടാനാണ് കേരളം ലക്ഷ്യമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT