Kerala Renji Team എക്സ്/ BCCI
Sports

മഹാരാഷ്ട്രയെ വിറപ്പിച്ച് നിധീഷും ബേസിലും, 18 റണ്‍സിനിടെ 5 വിക്കറ്റുകള്‍ പിഴുതു; കേരളത്തിന് മികച്ച തുടക്കം

പൃഥ്വി ഷാ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ നാലു മുന്‍നിര ബാറ്റര്‍മാരാണ് റണ്‍സെടുക്കുന്നതിന് മുമ്പേ പവലിയനില്‍ തിരിച്ചെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. 18 റണ്‍സെടുക്കുന്നതിനിടെ, മഹാരാഷ്ട്രയുടെ അഞ്ചു മുന്‍നിര വിക്കറ്റുകളാണ് കേരള ബൗളര്‍മാര്‍ പിഴുതത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മഹാരാഷ്ട്രയുടെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്.

മൂന്നു വിക്കറ്റെടുത്ത എം ഡി നീധീഷാണ് തുടക്കത്തിലേ മഹാരാഷ്ട്രയെ തകര്‍ത്തത്. പൃഥ്വി ഷാ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ നാലു മുന്‍നിര ബാറ്റര്‍മാരാണ് റണ്‍സെടുക്കുന്നതിന് മുമ്പേ പവലിയനില്‍ തിരിച്ചെത്തിയത്. പിന്നീട് ഒത്തുചേര്‍ന്ന ഋതുരാജ് ഗെയ്ക് വാദ്- ജലജ് സക്‌സേന സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ചെറുത്തു നിന്നത്.

കഴിഞ്ഞ ഏതാനും സീസണുകളില്‍ കേരളത്തിനായി കളിച്ച ജലജ് സക്‌സേന ഇത്തവണ മഹാരാഷ്ട്രയ്ക്കായാണ് പാഡണിയുന്നത്. കേരളത്തിനു വേണ്ടി നിധീഷ് മൂന്നും എന്‍. ബേസില്‍ രണ്ടു വിക്കറ്റുമെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസൺ കേരള ടീമിലുണ്ട്.

Kerala got off to a good start against Maharashtra in the first match of this season in the Ranji Trophy tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT