manav krishna x
Sports

ബാറ്റിങ് മികവ്, വിക്കറ്റിന് പിന്നിൽ മിന്നൽ വേ​ഗം; മലയാളി താരം ഇന്ത്യ അണ്ടർ 19 ടീമിൽ

ശ്രീലങ്കയ്‌ക്കെതിരെ കളിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലേക്ക് നയിച്ചത്.

കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് മാനവ് നേടിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, 13ാം വയസിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടർന്ന് മികച്ച കായിക ക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു. എൻഎസ്‌കെ ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബിസിസിഐയുടെ സെൻ്റർ ഫോർ എക്സലൻസ് ക്യാംപിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ 19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്, മാതാവ് അനിത കെ നായർ. തിരുവനന്തപുരത്തെ എസ് എസ് ഷൈൻ ആണ് മാനവിൻ്റെ പരിശീലകൻ.

kerala u 19 captain manav krishna india u19 team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം