സഞ്ജു സാംസൺ/ ചിത്രം: ട്വിറ്റർ 
Sports

കേരളത്തെ സഞ്ജു നയിക്കും, സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്യാപ്റ്റന്‍ 

കഴിഞ്ഞ വര്‍ഷത്തെ സയിദ് മുഷ്താഖ് അലി സീസണിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഞ്ജു സാംസണ്‍ വീണ്ടും കേരള ക്യാപ്റ്റന്‍. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തെ നയിക്കും. 

സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. മൊഹാലിയിലാണ് സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11ന് ടൂര്‍ണമെന്റ് ആരംഭിക്കും. അരുണാചല്‍ പ്രദേശിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 

കഴിഞ്ഞ വര്‍ഷത്തെ സയിദ് മുഷ്താഖ് അലി സീസണിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കേരളം എത്തിയിരുന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റാണ് പുറത്തായത്.

നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. മൂന്ന് ഏകദിനങ്ങളുടെ പരമ്പര വ്യാഴാഴ്ച ആരംഭിക്കും. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ശ്രേയസിനെയാണ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT