Kerala Cricket Ranji Trophy x
Sports

അഞ്ച് വിക്കറ്റ് പിഴുത് ജലജ് സക്‌സേന, ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം

26 മുതല്‍ കരുത്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം. നാലാം ദിനം നാലിന് 102 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഒഡിഷയ്ക്ക് 41 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. അഞ്ച് വിക്കറ്റ് പിഴുത ജലജ് സക്‌സേനയാണ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇന്നിങ്‌സിനും 36 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. സ്‌കോര്‍: കേരളം - 404, ഒഡിഷ - 225 & 143. 26 മുതല്‍ കരുത്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഏഴ് മെയ്ഡനുകള്‍ ഉള്‍പ്പെടെ 18 ഓവര്‍ പന്തെറിഞ്ഞ സ്‌ക്‌സേന, 34 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് നേടി. ഒഡിഷയെ ആദ്യ ഇന്നിങ്‌സില്‍ 225ല്‍ തളച്ചപ്പോള്‍ നാല് വിക്കറ്റുമായി വൈശാഖ് ചന്ദ്രനാണ് തിളങ്ങിയത്. ആദിത്യ സര്‍വാതെ മൂന്നും സക്സേന രണ്ട് വിക്കറ്റും സ്വന്തമാക്കി. എംഡി നിധീഷ് ഒരു വിക്കറ്റെടുത്തു. ഒഡിഷ ഓപണര്‍ ഗൗരവ് ചൗധരി രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി (50, 53) നേടിയെങ്കിലും മറ്റാർക്കും അവസരത്തിനൊത്ത് ഉയരാനാകാതെ പോയത് തിരിച്ചടിയായി.

നേരത്തെ സച്ചിന്‍ ബേബിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ച്വറി നേടിയതോടെയാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 404 എന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്. ആദ്യ ദിനത്തില്‍ തുടക്കത്തില്‍ പരുങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്. ഒന്നാം ദിനത്തില്‍ സച്ചിന്‍ ബേബി സെഞ്ച്വറിയുമായി കളം വാണപ്പോള്‍ രണ്ടാം ദിനത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്നിങ്‌സിന്റെ കടിഞ്ഞാണേന്തിയത്. എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സാര്‍വതെ അര്‍ധ സെഞ്ച്വറിയടിച്ച് അസ്ഹറുദ്ദീനെ പിന്തുണച്ചു.

അസ്ഹറുദ്ദീന്‍ 263 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 139 റണ്‍സെടുത്തു. സാര്‍വതെ 53 റണ്‍സും കണ്ടെത്തി. അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 72 റണ്‍സുമായാണ് അസ്ഹറുദ്ദീന്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. ക്രീസില്‍ സര്‍വാധിപത്യം രണ്ടാം ദിനത്തിലും താരം നിലനിര്‍ത്തി കേരളത്തിനു കരുത്തായി. പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെയാണ് താരം അപരാജിതനായി ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്.

Kerala Won by an Innings and 36 Runs vs Odisha in Ranji Trophy Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യയുടെ ലോകത്തേയ്ക്ക്, ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍; കേരളം വിജയദശമി ആഘോഷനിറവില്‍

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന് പ്രചാരണം; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

'ഇതിലും നല്ല പേര് വേറെയില്ല'; രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ; എന്താണ് എക്‌റ്റോപിക് ടൂത്ത് ?

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; വ്യക്തിവിവരങ്ങള്‍ അടങ്ങിയ 3897 രേഖകള്‍ ഡാര്‍ക്ക് വെബില്‍