രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്

ജാര്‍ഖണ്ഡിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും മാത്രമാണ് ഇനി നേടാനാവുക
aditya sarwate
ആദിത്യ സര്‍വാതെ
Updated on: 
1 min read

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ 192 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം. ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 587 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കേരളം, നാലാം ദിനം ലഞ്ചിന് ശേഷം 395 റണ്‍സിന് പുറത്തായി. നിലവില്‍ ഫോളോ ഓണ്‍ ചെയ്യുന്ന കേരളത്തിന്, രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് നേടുന്നതിനിടെ ആദ്യ വിക്കറ്റും നഷ്ടമായി. മത്സരത്തില്‍ ഇനി രണ്ട് സെഷന്‍ മാത്രം ശേഷിക്കെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ജാര്‍ഖണ്ഡിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും മാത്രമാണ് ഇനി നേടാനാവുക.

95 റണ്‍സെടുത്ത ആദിത്യ സര്‍വാതെയും 43 റണ്‍സെടുത്ത സല്‍മാന്‍ നിസാറുമാണ് കേരളത്തിനായി പൊരുതിയത്. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇരുവരും കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും, സല്‍മാന്‍ പുറത്തായതോടെ കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയായിരുന്നു. ജാര്‍ഖണ്ഡിനായി മനീഷിയും ഉത്കര്‍ഷ് സിങ്ങും നാല് വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ്ങില്‍ തിളങ്ങി.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ക്രീസിലെത്തിയ കേരളത്തെ, സല്‍മാന്‍ നിസാറും ആദിത്യ സര്‍വാതെയും ചേര്‍ന്ന് 350 കടത്തുകയായിരുന്നു. സല്‍മാന്‍ പുറത്തായ ശേഷം 11 റണ്‍സെടുത്ത വൈശാഖ് ചന്ദ്രന്‍ മാത്രമാണ് വാലറ്റത്ത് രണ്ടക്കം കടന്നത്. നേരത്തെ, ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഓപ്പണര്‍ അഭിഷേക് നായരുടെ സെഞ്ച്വറിയാണ് (126) കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മൂന്നാം ദിനം രണ്ട് വിക്കറ്റിന് 224 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് വലിയ തിരിച്ചടിയായി. 45 റണ്‍സിനിടെയാണ് കേരളത്തിന് നിര്‍ണായകമായ നാല് വിക്കറ്റുകള്‍ നഷ്ടമായത്. അഭിഷേക് നായരും രോഹന്‍ കുന്നുമ്മലും (44) ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് നല്‍കിയത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി (35) അഭിഷേകിന് പിന്തുണ നല്‍കിയെങ്കിലും, താരം പുറത്തായതോടെ തകര്‍ച്ച ആരംഭിച്ചു. ക്യാപ്റ്റന്‍ വിഷ്ണു വിനോദിനും (15) മുഹമ്മദ് അസ്ഹറുദ്ദീനും (0) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

aditya sarwate
പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?
aditya sarwate
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'
aditya sarwate
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!
Summary

Ranji Trophy: Kerala concedes massive first-innings lead to Jharkhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com