മുഹമ്മദ് റോഷലിന്റെ ​ഗോൾ ആഘോഷം ഫെയ്സ്ബുക്ക്/ ഇന്ത്യൻ ഫുട്ബോൾ ടീം
Sports

റോഷലിന്റെ ഹാട്രിക്കിൽ മണിപ്പൂരിനെ മലർത്തി; കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ വമ്പൻ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി ഹാട്രിക് നേടി.

റോഷലിനെ കൂടാതെ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യം നടന്ന സെമി ഫൈനലിൽ സര്‍വീസസിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കയറി. ചൊവ്വാഴ്ച നടക്കുന്ന ഫൈനനിൽ കേരളം ബം​ഗാളിനെ നേരിടും.

കളി ആരംഭിച്ച് ആദ്യ ഘട്ടത്തിൽ മണിപ്പുരിന്റെ ആക്രമണമായിരുന്നു. എന്നാൽ കേരളത്തിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 22ാം മിനിറ്റിൽ നസീബ് റഹ്‌മാന്റെ ​ഗോളിലൂടെയാണ് കേരളം മുന്നിലെത്തുന്നത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് കേരളം വീണ്ടും വലകുലുക്കുന്നത്. മുഹമമ്ദ് അജ്‌സലാണ് രണ്ടാം ​ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ മണിപ്പുര്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തടുത്തു. 73-ാം മിനിറ്റിലാണ് റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 87-ാം മിനിറ്റിലും റോഷൽ കേരളത്തിന്റെ സ്കോർബോർഡിലേക്ക് നാലാം ​ഗോൾ ചേർത്തു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റോഷല്‍ ഹാട്രിക്ക് ​ഗോൾ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി