കെഎൽ രാ​ഹുൽ / പിടിഐ 
Sports

കെ എല്‍ രാഹുല്‍ ഏഷ്യാകപ്പില്‍ കളിച്ചേക്കില്ല?; പുതിയ പരിക്കില്‍ ആശങ്ക

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചപ്പോൾ, പരിക്കു മൂലം രാഹുല്‍ പോയിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഏഷ്യാകപ്പ് കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ പുതിയ പരിക്കേറ്റതോടെയാണ് താരത്തിന്റെ ഏഷ്യാകപ്പ് ടൂർണമെന്റ് അനിശ്ചിതത്വത്തിലായത്. ബംഗലൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് രാഹുല്‍. 

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചപ്പോൾ, പരിക്കു മൂലം രാഹുല്‍ പോയിരുന്നില്ല. ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകുമെന്നും, തുടര്‍ന്നുള്ള മത്സരങ്ങളില്‍ രാഹുലിന് കളിക്കാന്‍ സാധിച്ചേക്കുമെന്നുമാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 

ഇതുപ്രകാരം ശനിയാഴ്ച പാകിസ്ഥാനെതിരായ മത്സരവും സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരായ മത്സരവും രാഹുലിന് നഷ്ടമാകും. സെപ്റ്റംബര്‍ നാലിന് ഫിറ്റ്‌നസ് വിലയിരുത്തിയ ശേഷമാകും ചാമ്പ്യന്‍ഷിപ്പില്‍ കെ എല്‍ രാഹുല്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് സൂചന. 

അതിനിടെ കെ എല്‍ രാഹുല്‍ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നും, ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് രാഹുലിന് നഷ്ടമായേക്കുമെന്നും മുന്‍ ഇന്ത്യന്‍താരം മുഹമ്മദ് കെയ്ഫ് സൂചിപ്പിച്ചു. രാഹുലിന്റെ അസാന്നിധ്യം മധ്യനിര സംബന്ധിച്ച അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ശ്രേയസ്സ് അയ്യര്‍ പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

അതേസമയം രാഹുലിന്റെ ബാക്കപ്പ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുള്ള ഇഷാന്‍ കിഷന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ്. ഇഷാനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ ഫലം കാണുമോ എന്നതാണ് മാനേജ്‌മെന്റിനെ അലട്ടുന്നത്. റിസര്‍വ് ആയി മലയാളി താരം സഞ്ജു സാംസണെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം