കെ എല്‍ രാഹുല്‍, റിഷഭ് പന്ത്/ഫയല്‍ ചിത്രം 
Sports

റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍; ചര്‍ച്ചയായി ടീം സെലക്ഷന്‍

മോശം ഫോമിലാണെങ്കിലും രാഹുലിന് പിന്തുണ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍ ഫോമില്‍ നില്‍ക്കുന്ന റിഷഭ് പന്തിനാണ് മാറി നില്‍ക്കേണ്ടി വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയതാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചത്. മോശം ഫോമിലാണെങ്കിലും രാഹുലിന് പിന്തുണ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍ ഫോമില്‍ നില്‍ക്കുന്ന റിഷഭ് പന്തിനാണ് മാറി നില്‍ക്കേണ്ടി വന്നത്. 

ഫോമിന്റെ കാര്യത്തിലും, വിക്കറ്റ് കീപ്പിങ്ങിലെ മികവിന്റെ കാര്യത്തിലും രാഹുലിനേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നത് ഇപ്പോള്‍ റിഷഭ് പന്ത് ആണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാഹുലിനെ ഈ സമയത്തും പിന്തുണച്ച തീരുമാനത്തെ അഭിനന്ദിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. 

ഫോമിലല്ലെങ്കിലും മൂന്ന് ഏകദിനത്തിലും രാഹുലിനെ ഉള്‍പ്പെടുത്തണം എന്ന് നേരത്തെ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ അവരെ ഫോമിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ഗംഭീര്‍ ചൂണ്ടിക്കാണിച്ചത്. ഇംഗ്ലണ്ടിനെതിരായ നാല് ടി20യില്‍ 1, 0, 0, 14 എന്നതാണ് രാഹുലിന്റെ സ്‌കോറുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ