ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

കെ എല്‍ രാഹുലിന് സെഞ്ചുറി; അടിച്ചുതകര്‍ത്ത് റിഷഭ് പന്ത്, 28 പന്തില്‍ അര്‍ധ ശതകം

ആദ്യ ഏകദിനത്തിലെ അര്‍ധ ശതകത്തിന് പിന്നാലെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഫോമിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് കെ എല്‍ രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ആദ്യ ഏകദിനത്തിലെ അര്‍ധ ശതകത്തിന് പിന്നാലെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഫോമിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് കെ എല്‍ രാഹുല്‍. രാഹുല്‍ സെഞ്ചുറിയിലേക്ക് എത്തിയപ്പോള്‍ മറുവശത്ത് റിഷഭ് പന്ത് സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 

108 പന്തില്‍ നിന്ന് ആറ് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രാഹുലിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണ് ഇത്. 28 പന്തില്‍ നിന്നാണ് റിഷഭ് പന്ത് അര്‍ധ ശതകം കണ്ടെത്തിയത്. 30 പന്തില്‍ നിന്ന് 57 റണ്‍സിലേക്ക് തന്റെ സ്‌കോര്‍ എത്തുമ്പോഴേക്കും പന്തിന്റെ ബാറ്റില്‍ നിന്ന് പറന്നത് മൂന്ന് ഫോറും അഞ്ച് സിക്‌സും. 

രാഹുലിന്റേയും പന്തിന്റേയും ബാറ്റിങ് ബലത്തില്‍ 43 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260ല്‍ എത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ ആദ്യ 9 ഓവറിനുള്ളില്‍ നഷ്ടമായിരുന്നു. രോഹിത് ശര്‍മ 25 റണ്‍സ് നേടിയും ശിഖര്‍ ധവാന്‍ നാല് റണ്‍സിനുമാണ് പുറത്തായത്. 

എന്നാല്‍ കെ എല്‍ രാഹുലിനൊപ്പം ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ് ലി പടുത്തുയര്‍ത്തിയത്. 66 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ ആദില്‍ റാഷിദ് മടക്കി. 2019 നവംബറിന് ശേഷം കോഹ് ലിക്ക് ഇതുവരെ സെഞ്ചുറി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ