കെഎല്‍ രാഹുലും നിക്കോളാസ് പൂരനും എക്സ്
Sports

രാഹുല്‍ നയിക്കില്ല, ടീമില്‍ തുടരും; ലഖ്‌നൗ ക്യാപ്റ്റനാകാന്‍ 2 താരങ്ങള്‍

ഐപിഎല്ലിന്റെ അടുത്ത സീസണിലും കെഎല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വരുന്ന ഐപിഎല്‍ സീസണിലും കെഎല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ തുടരും. താരം ടീമില്‍ തുടരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വരും സീസണില്‍ രാഹുലിനു പകരം ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍ എന്നിവരിലൊരാളെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക ടീം ഒഫീഷ്യല്‍സുമായി ചര്‍ച്ച നടത്തി. പിന്നാലെ ഗോയങ്ക രാഹുലുമായും ചര്‍ച്ച നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനവും അതിനിടെ ഗ്രൗണ്ടില്‍ വച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മില്‍ തര്‍ക്കിക്കുന്ന രംഗങ്ങളും വിവാദമായിരുന്നു. ആരാധകരെ സാക്ഷി നിര്‍ത്തി പരസ്യമായി തന്നെ രാജീവ് ഗോയങ്ക അതൃപ്തി പ്രകടമാക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. പിന്നാലെ രാഹുല്‍ അടുത്ത സീസണില്‍ ടീമിലുണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT