ഫോട്ടോ: ട്വിറ്റർ 
Sports

വില്ലനായി പരിക്ക്; മാരക ഫോമില്‍ ബാറ്റ് വീശിയ പൃഥ്വി ഷാ പുറത്ത്

താരത്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരുന്നുണ്ട്. ലണ്ടനിലെ ആരോഗ്യ വിദഗ്ധരുമായും ബിസിസിഐ താരത്തിന്റെ പരിക്ക് സംബന്ധിച്ച് ചര്‍ച്ച നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കെ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് വമ്പന്‍ തിരിച്ചടി. കൗണ്ടിയില്‍ നോര്‍ത്താംപ്റ്റന്‍ഷെയറിനായി മാരക ഫോമില്‍ ബാറ്റ് വീശിയ പൃഥ്വി കാല്‍മുട്ടിനു പരിക്കേറ്റ് പുറത്തായി. താരത്തിനു ഇനി ശേഷിക്കുന്ന കൗണ്ടി മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല. 

ഇരട്ട സെഞ്ച്വറിയും പിന്നാലെ സെഞ്ച്വറിയുമടിച്ച് പൃഥ്വി കൗണ്ടിയില്‍ തരംഗമായിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരുന്നുണ്ട്. ലണ്ടനിലെ ആരോഗ്യ വിദഗ്ധരുമായും ബിസിസിഐ താരത്തിന്റെ പരിക്ക് സംബന്ധിച്ച് ചര്‍ച്ച നടത്തും. 

153 പന്തില്‍ 244 റണ്‍സും പിന്നാലെ 76 പന്തില്‍ 125 റണ്‍സും പൃഥ്വി എടുത്തിരുന്നു. മറ്റ് രണ്ട് മത്സരങ്ങളില്‍ 26, 34 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും പൃഥ്വിയാണ്. 429 റണ്‍സാണ് ഇതുവരെ അടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'