കോഹ്‌ലി, അനുഷ്‌ക ട്വിറ്റര്‍
Sports

കോഹ്‌ലിയും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു

വെളിപ്പെടുത്തി എബി ഡിവില്ല്യേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നു വെളിപ്പെടുത്തി കോഹ്‌ലിയുടെ സുഹൃത്തും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായി എബി ഡിവില്ല്യേഴ്‌സ് വെളിപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നു കോഹ്‌ലി ബിസിസിഐയോടു ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം പിന്‍മാറിയത്.

താരം നിലവില്‍ കുടുംബത്തിനൊപ്പം സമയം ചെലവിടുകയാണെന്നു ഡിവില്ല്യേഴ്‌സ് പറയുന്നു. കോഹ്‌ലി കുടുംബത്തിനു നല്‍കുന്ന പ്രാധാന്യത്തേയും താരം എടുത്തു പറയുന്നു.

നേരത്തെ കോഹ്‌ലിയുടെ ടെസ്റ്റ് മത്സരങ്ങളിലെ പിന്‍മാറ്റം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ വ്യക്തതയുമായി ഡിവില്ല്യേഴ്‌സ് രംഗത്തെത്തിയത്. തന്റെ യു ട്യൂബ് ഷോക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്