വിരാട് കോഹ്ലി ഐസിസി
Sports

സച്ചിന്‌ ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരം; ഐതിഹാസിക നേട്ടത്തില്‍ രണ്ടാമനായി കോഹ്‌ലി

ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ 8000 റണ്‍സ് നേടുന്ന ആദ്യ താരമാണ് കോഹ്ലി

Author : സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ പുതിയ നേട്ടത്തിലെത്തി വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശേഷം ഏകദിന മത്സരങ്ങളില്‍ 8000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ 8000 റണ്‍സ് നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഏകദിനത്തില്‍ സ്‌കോര്‍ പിന്‍തുടരുമ്പോള്‍ 60 ല്‍ കൂടുതല്‍ ശരാശരിയോടെ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏകതാരമാണ് കോഹ്‌ലി.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 8720 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്.

പട്ടിക ഇങ്ങനെ:

8720 - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ശരാശരി: 42.33)

8003* - വിരാട് കോഹ്ലി (ശരാശരി: 64.54)

6115 രോഹിത് ശര്‍മ്മ (ശരാശരി: 49.71)

5742 സനത് ജയസൂര്യ (ശരാശരി: 29.44)

5575 ജാക്വസ് കാലിസ് (44.95)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21