വീഡിയോ ദൃശ്യം 
Sports

സെഞ്ചൂറിയനിലെ മേല്‍ക്കൈ, ഡാന്‍സ് കളിച്ച് ആഘോഷിച്ച് കോഹ്‌ലി; വീഡിയോ വൈറല്‍

സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചാണ് സെഞ്ചൂറിയനില്‍ മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചാണ് സെഞ്ചൂറിയനില്‍ മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ ഒഴിച്ച് കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമായപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഡാന്‍സും സെഞ്ചൂറിയനില്‍ കണ്ടു. 

ഗ്രൗണ്ടിലെ മ്യൂസിക്കിന്റെ താളത്തിനൊത്ത് പലപ്പോഴും കോഹ് ലി ചുവടുവെക്കുന്നത് ആരാധകര്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ട്. സെഞ്ചൂറിയനില്‍ മൂന്നാം ദിനം പലപ്പോഴായി ഗ്രൗണ്ടില്‍ കോഹ് ലി ചുവടുവെച്ചു. ഇന്ത്യന്‍ നായകന്റെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തു. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ കോഹ് ലിയുടെ സെഞ്ചുറി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 94 പന്തില്‍ നിന്ന് 35 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലി നേടിയത്. രണ്ടര വര്‍ഷത്തോളമായി കോഹ് ലിക്ക് സെഞ്ചുറി കണ്ടെത്താനായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT