ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി/ പിടിഐ 
Sports

കോഹ്‌ലി സംപൂജ്യനായി കൂടാരം കയറി; ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

കോഹ്‌ലി സംപൂജ്യനായി കൂടാരം കയറി; ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സ് സ്‌കോര്‍ ചേര്‍ക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നത്. 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പൂജ്യം റണ്‍സില്‍ മടങ്ങി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഒരു റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ആര്‍ച്ചറാണ് രാഹുലിനെ പുറത്താക്കിയത്. രാഹുലിന് പകരമെത്തിയ കോഹ്‌ലി  വന്ന വേഗത്തില്‍ തന്നെ കൂടാരം കയറി. സ്‌കോര്‍ 20ല്‍ നില്‍ക്കേ ധവാനും പുറത്തായി. കോഹ്‌ലിയെ ആദില്‍ റഷീന്റെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. മാര്‍ക്ക് വുഡാണ് ധവാനെ പുറത്താക്കിയത്. 

18 റണ്‍സുമായി ഋഷഭ് പന്തും 8 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണിപ്പോള്‍.  

ഇന്ത്യ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം ശിഖര്‍ ധവാനും കെ.എല്‍.രാഹുലും ചേര്‍ന്ന് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. ബുമ്‌റ ഇന്ന് കളിക്കുന്നില്ല പുതുമുഖ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തെവാത്തിയ തുടങ്ങിയവര്‍ക്കും എന്നിവര്‍ക്കും ടീമിലിടം നേടാനായില്ല. 

ഇംഗ്ലണ്ടില്‍ ജോസ് ബട്ലര്‍, ജേസണ്‍ റോയ്, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ഒയിന്‍ മോര്‍ഗന്‍, ക്രിസ് ജോര്‍ദാന്‍, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമില്‍ ഇടം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം