വിരാട് കോഹ്‌ലി എക്‌സ്
Sports

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: കോഹ്‌ലിക്കും ജയ്‌സ്വാളിനും നേട്ടം, ബൗളര്‍മാരില്‍ അശ്വിന്‍ ഒന്നാമത്

മാഞ്ചസ്റ്ററില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിക്കും യശ്വസി ജയ്‌സ്വാളിനും നേട്ടം. റാങ്കിങ്ങില്‍ രോഹിത്തിനും കോഹ്‌ലിക്കുമൊപ്പം ആദ്യ പത്തില്‍ ജയ്‌സ്വാള്‍ ഏഴാം സ്ഥാനക്കാരനായി ഇടം പിടിച്ചു. പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോഹ്‌ലി എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തേക്ക് വീണു.

മാഞ്ചസ്റ്ററില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്.ജസ്പ്രിത്‌ ബുംറ മൂന്നാം സ്ഥാനത്തും രവിചന്ദ്രന്‍ അശ്വിന്‍ ഏഴാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജയും അശ്വിനുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. അക്ഷര്‍ പട്ടേല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT