Sports

ആദ്യ ടെസ്റ്റില്‍ കോഹ്‌ലി എന്തെങ്കിലും ചെയ്യണം, അതല്ലെങ്കില്‍ 4-0 ഉറപ്പ്: മൈക്കല്‍ ക്ലര്‍ക്ക് 

ആദ്യ ടെസ്റ്റില്‍ കോഹ് ലി ടീമിന് നല്‍കുന്ന താളം പിന്നെ വരുന്ന ടെസ്റ്റുകളില്‍ ഇന്ത്യക്ക് നിര്‍ണായകമാവും എന്നും ക്ലര്‍ക്ക് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓപ്പണിങ് ടെസ്റ്റില്‍ കോഹ്‌ലി തിളങ്ങിയില്ലെങ്കില്‍ 4-0ന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കുമെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. ആദ്യ ടെസ്റ്റില്‍ കോഹ് ലി ടീമിന് നല്‍കുന്ന താളം പിന്നെ വരുന്ന ടെസ്റ്റുകളില്‍ ഇന്ത്യക്ക് നിര്‍ണായകമാവും എന്നും ക്ലര്‍ക്ക് പറഞ്ഞു. 

ഏകദിന, ടി20 പരമ്പരകളിലാണ് കോഹ് ലിക്ക് ടീമിനെ മുന്‍പില്‍ നിന്ന് നയിക്കാനാവുക. ഏകദിനത്തിലും ടി20യിലും മികവ് കാണിച്ചില്ലെങ്കില്‍ ടെസ്റ്റില്‍ അവര്‍ വലിയ പ്രതിസന്ധിയിലേക്ക് വീഴും. 4-0 എന്ന നിലയിലേക്ക് അവര്‍ എത്തിയേക്കുമെന്നും ക്ലര്‍ക്ക് അഭിപ്രായപ്പെടുന്നു. 

ടെസ്റ്റ് പരമ്പര ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ട് എങ്കില്‍ ബൂമ്ര ബൗണ്‍സറുകളിലൂടെ തന്റെ മികവിലേക്ക് എത്തി സ്റ്റീവ് സ്മിത്തിനെ വീഴ്ത്തണം. വേഗവും, വ്യത്യസ്ത ആക്ഷനുമാണ് ബൂമ്രയുടേത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ബൂമ്ര ആക്രമിച്ച് കളിക്കണം. ഷോര്‍ട്ട് പന്തുകള്‍ തുടരെ എറിയാന്‍ സാധിക്കണം, ആഷസില്‍ സ്മിത്തിന് നേര്‍ക്ക് ആര്‍ച്ചര്‍ എറിഞ്ഞത് പോലെ, ക്ലര്‍ക്ക് പറഞ്ഞു. 

ഡിസംബര്‍ 17നാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് കഴിയുന്നതോടെ കോഹ് ലി നാട്ടിലേക്ക് മടങ്ങും. സ്മിത്തും, വാര്‍ണറും മടങ്ങി എത്തുന്ന ഓസീസ് സംഘത്തെ കോഹ് ലി ഇല്ലാതെ നേരിടുക എന്നത് ഇന്ത്യക്ക് സമ്മര്‍ദം സൃഷ്ടിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT