വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ 
Sports

ടി20 റാങ്കിങ്: അഞ്ചാം സ്ഥാനം തിരികെ പിടിച്ച് കോഹ്‌ലി, കെ എല്‍ രാഹുല്‍ താഴേക്ക്‌

ആദ്യ മൂന്ന് ടി20യിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി നാലാം റാങ്കിലേക്ക് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടരെ രണ്ട് അര്‍ധ ശതകം നേടിയതോടെയാണ് കോഹ് ലി റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. 

ആദ്യ മൂന്ന് ടി20യിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി നാലാം റാങ്കിലേക്ക് എത്തി. ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഡേവിഡ് മലന്‍ ഒന്നാം സ്ഥാനത്തും ആരോണ്‍ ഫിഞ്ച് രണ്ടാമതും തുടരുന്നു. 

ഇന്ത്യക്കെതിരായ മൂന്നാം ടി20യിലെ 83 റണ്‍സ് ഇന്നിങ്‌സോടെ അഞ്ച് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി ബട്ട്‌ലര്‍ 19ാം റാങ്കിലെത്തി. 17ാം റാങ്ക് ആണ് ബട്ട്‌ലറിന്റെ കരിയര്‍ ബെസ്റ്റ്. ബെയര്‍സ്‌റ്റോ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 14ാം റാങ്കിലെത്തി. 

ജോഫ്ര ആര്‍ച്ചര്‍ 34ാം റാങ്കിലെത്തി. മാര്‍ക്ക് വുഡ് 39ാം റാങ്കും സാം കറാന്‍ 74ാം റാങ്കിലുമെത്തി. ശ്രേയസ് അയ്യര്‍ 31ാം റാങ്കിലേക്കും റിഷഭ് പന്ത് 80ാം റാങ്കും തൊട്ടു. ബാറ്റ്‌സ്മാന്‍ ഓള്‍റൗണ്ടര്‍മാരില്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി 11ാം റാങ്കിലെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന