Virat Kohli ഫയൽ
Sports

ഏകദിനം ഭരിക്കാന്‍ രോഹിതും കോഹ് ലിയും; റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍, പട്ടിക ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസി ഏകദിന ബാറ്റര്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരം വിരാട് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരം വിരാട് കോഹ് ലി. 2021 ഏപ്രിലില്‍ പാകിസ്ഥാന്റെ ബാബര്‍ അസം മുന്നേറിയ ശേഷം ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തതിനെ തുടര്‍ന്ന് കോഹ് ലി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് അടുക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് 302 റണ്‍സ് ആണ് 37 കാരന്‍ നേടിയത്. പ്ലെയര്‍ ഓഫ് ദ സീരീസ് ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സഹതാരം രോഹിത് ശര്‍മ്മയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കോഹ് ലി.

പരമ്പരയിലുടനീളം 146 റണ്‍സ് നേടിയ രോഹിത് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ പുറത്താകാതെ 65 റണ്‍സ് ആണ് കോഹ് ലി നേടിയത്. പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. താത്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ 12-ാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്താണ്. ടി20 റാങ്കിങ്ങില്‍ കട്ടക്കില്‍ നേടിയ 101 റണ്‍സിന്റെ സമഗ്ര വിജയത്തെ തുടര്‍ന്ന് അക്ഷര്‍ പട്ടേല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തും അര്‍ഷ്ദീപ് സിങ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാം സ്ഥാനത്തും ജസ്പ്രീത് ബുംറ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തുമാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ ഒരു പടി മുന്നോട്ട് കയറി യഥാക്രമം 11, 13 സ്ഥാനങ്ങളിലെത്തി.

ടെസ്റ്റ് ബൗളര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആഷസിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ നിന്നായി സ്റ്റാര്‍ക്ക് 18 വിക്കറ്റുകളാണ് നേടിയത്.

Kohli rises to No 2 to ODI rankings, Rohit retains top spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

പട്ടിന് പകരം വിതരണം ചെയ്തത് പോളിസ്റ്റര്‍ ഷാള്‍; തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടിയുടെ അഴിമതി, വിജിലന്‍സ് കണ്ടെത്തല്‍

ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് വീട്; സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് എംഎല്‍എ

'ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ'; ശോഭനയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് അജു വർ​ഗീസ്

ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

SCROLL FOR NEXT