Rohit,Kohli ഫയൽ
Sports

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കോഹ് ലിയും രോഹിത് ശര്‍മ്മയും, നെറ്റ്‌സില്‍ കഠിന പരിശീലനം; ഉറ്റുനോക്കി ആരാധകര്‍- വിഡിയോ

മാസങ്ങള്‍ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ സീനിയര്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും കഠിന പരിശീലനത്തില്‍

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: മാസങ്ങള്‍ക്ക് ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ സീനിയര്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയും കഠിന പരിശീലനത്തില്‍. ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ഇരുവരും ധാരാളം സമയം ചെലവഴിച്ചു.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി അവസാനമായി കളിച്ച രോഹിത്തിനെയും കോഹ് ലിയെയുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഇരുവരും നെറ്റ്‌സില്‍ 30 മിനിറ്റോളമാണ് ബാറ്റ് ചെയ്തത്.

ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും ഉള്‍പ്പെടുന്ന വൈറ്റ്-ബോള്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം ബുധനാഴ്ചയാണ് പുറപ്പെട്ടത്. നെറ്റ്‌സില്‍ സമയം ചെലവഴിച്ചതിന് ശേഷം രോഹിത് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി ദീര്‍ഘനേരം സംസാരിക്കുന്നതും കാണാമായിരുന്നു.

ഈ വര്‍ഷം ആദ്യമാണ് കോഹ്ലിയും രോഹിതും ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ ലോകകപ്പ് നേടിയ ശേഷം ഇരുവരും ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തിലെ ഇരു സൂപ്പര്‍താരങ്ങളും ഓസ്‌ട്രേലിയയില്‍ കളിക്കുന്ന അവസാന സമയമായിരിക്കാം ഇത്. 2027ലെ ലോകകപ്പില്‍ ഇരുവരും കളിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരങ്ങള്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി കഠിന പരിശീലനം നടത്തുന്നത്.

Kohli, Rohit sweat it out during team's training in Perth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

സുരേഷ് ഗോപിക്ക് സിനിമാ നടന്റെ 'ഹാങ്ങോവര്‍', രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി

നിങ്ങൾക്ക് ടെൻഷൻ തലവേദന ഉണ്ടോ? എങ്കിൽ ഇവ ചെയ്യൂ

ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

SCROLL FOR NEXT