വീഡിയോ ദൃശ്യം 
Sports

ക്യാച്ചെടുക്കവെ തലയടിച്ച് വീണു, ഒരു നിമിഷം ആശങ്ക നിറച്ച് കോഹ്‌ലി(വീഡിയോ)

വലിയ ഭീഷണികളില്ലാതെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വലിയ ഭീഷണികളില്ലാതെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ വിരാട് കോഹ്‌ലി ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്നതാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നത്. ഇവിടെ ഫീല്‍ഡിങ്ങിന് ഇടയിലും തെല്ലൊരു നേരത്തേക്ക് കോഹ്‌ലി ആരാധകരെ ആശങ്കയിലാഴ്ത്തി. 

ക്യാച്ച് എടുക്കുന്നതിന് ഇടയില്‍ പിന്നിലേക്ക് വീണ് കോഹ്‌ലിയുടെ തല ഗ്രൗണ്ടില്‍ ഇടിച്ചതാണ് ആശങ്കയായത്. ക്യാച്ചിന് ശേഷം ഏതാനും സെക്കന്റ് കോഹ് ലി ഗ്രൗണ്ടില്‍ കിടക്കുകയും ചെയ്തു. എന്നാല്‍ തല തടവി ചിരിയുമായാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എഴുന്നേറ്റത്. 

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ 45ാം ഓവറിലാണ് സംഭവം. വാഷിങ്ടണ്‍ സുന്ദറിന്റെ ഓവറില്‍ ഓഡിയാന്‍ സ്മിത്ത് ലെഗ് സൈഡിലേക്ക് ഉയര്‍ത്തി അടിച്ചു. ഡീപ് മിഡ് വിക്കറ്റില്‍ ഈ ക്യാച്ചിനായി കോഹ് ലി എത്തി. ക്യാച്ച് എടുത്ത കോഹ് ലി പിന്നിലേക്ക് വീഴുകയായിരുന്നു. 

ആദ്യ ഏകദിനത്തില്‍ തുടരെ രണ്ട് ബൗണ്ടറി നേടിയതിന് ശേഷം തൊട്ടടുത്ത പന്തില്‍ കോഹ് ലി മടങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ 30 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് നേടാനായത്. കോഹ് ലിക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്