ബെന്‍ സ്‌റ്റോക്ക്‌സിന്റെ റണ്‍ഔട്ടില്‍ അമ്പയറോട് സംസാരിക്കാന്‍ ശ്രമിക്കുന്ന കോഹ്‌ലി/വീഡിയോ ദൃശ്യം 
Sports

അമ്പയറോട് സംസാരിക്കാന്‍ ശ്രമിച്ച് കോഹ്‌ലി; തുടരെ അവഗണിച്ച് നിതിന്‍ മേനോന്‍

റണ്‍ഔട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോഹ് ലി പ്രയത്‌നിക്കുന്നുണ്ട് എങ്കിനും നിതിന്‍ മേനോന്‍ കോഹ് ലിയെ പൂര്‍ണമായും അവഗണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ റണ്‍ഔട്ട് തീരുമാനത്തില്‍ ഇന്ത്യക്ക് പ്രതികൂലമായി അമ്പയറുടെ വിധി വന്നത് വിമര്‍ശനത്തിന് ഇടയാക്കി. അതിനിടയില്‍ ഈ റണ്‍ഔട്ടിനെ കുറിച്ച് അമ്പയര്‍ നിതിന്‍ മേനോനുമായി സംസാരിക്കാന്‍ ശ്രമിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് പുറത്തു വരുന്നത്. 

ഗ്രൗണ്ടില്‍ അമ്പയറോട് ഈ റണ്‍ഔട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോഹ് ലി പ്രയത്‌നിക്കുന്നുണ്ട് എങ്കിനും നിതിന്‍ മേനോന്‍ കോഹ് ലിയെ പൂര്‍ണമായും അവഗണിക്കുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 26ാം ഓവറിലാണ് സംഭവം. ബെന്‍ സ്റ്റോക്ക്‌സ് 35 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു അപ്പോള്‍. 

റണ്‍ഔട്ടില്‍ നിന്ന് ജീവന്‍ തിരികെ കിട്ടിയതിന് പിന്നാലെ അടിച്ചു തകര്‍ക്കുകയാണ് സ്റ്റോക്ക്‌സ് ചെയ്തത്. 52 ഡെലിവറിയില്‍ നിന്ന് 10 സിക്‌സും നാല് ഫോറും സഹിതം നേടിയത് 99 റണ്‍സ്. എന്നാല്‍ സ്‌റ്റോക്ക്‌സ് അവിടെ ഔട്ട് ആയിരുന്നു എന്ന വിലയിരുത്തലുകളാണ് ശക്തം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'