വീഡിയോ ദൃശ്യം 
Sports

ചിരിയടക്കാനാവാതെ കോഹ്‌ലി, ഫീല്‍ഡിങ് കോച്ചിന്റെ ജന്മദിനാഘോഷം; പരിശീലനം ആരംഭിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പായി ഡര്‍ഹാമില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം

Author : സമകാലിക മലയാളം ഡെസ്ക്

ഡര്‍ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പായി ഡര്‍ഹാമില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ അവധി അഘോഷിച്ച് മടങ്ങിയെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ആദ്യ പരിശീലന സെഷനായിരുന്നു വെള്ളിയാഴ്ചയിലേത്. 

ആദ്യ ദിനം ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് മൊബിലിറ്റി സെഷനാണ് നടന്നത്. രോഹിത്, കോഹ് ലി, ബൂമ്ര, രഹാനെ ഉള്‍പ്പെടെയുള്ള കളിക്കാര്‍ വാം അപ്പ് ചെയ്യുന്നത്, ഫീല്‍ഡിങ് ഡ്രില്‍, ഫുട്‌ബോള്‍ കളിക്കുന്നത് എന്നിവ ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം. 

പരിശീലനത്തിന് ഇടയില്‍ ചിരിയടക്കാനാവാതെ ഗ്രൗണ്ടില്‍ കിടക്കുകയാണ് കോഹ് ലി. ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധരിന്റെ ജന്മാദിനാഘോഷങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. ശ്രീധരിന്റെ 51ാം ജന്മദിനമായിരുന്നു വെള്ളിയാഴ്ച. ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക