കോഹ് ലി, പരാഗ്‌/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

'രണ്ടാം ഇന്നിങ്‌സില്‍ കോഹ്‌ലി സെഞ്ചുറി നേടും'; പ്രവചനവുമായി രാജസ്ഥാന്‍ റോയല്‍സ് താരം

രണ്ടാം ഇന്നിങ്‌സില്‍ കോഹ് ലിയുടെ സെഞ്ചുറി എന്നാണ് പരാഗ് ട്വിറ്ററില്‍ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയില്ലെങ്കില്‍ പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനാവും. എന്നാലിവിടെ രണ്ടാം ഇന്നിങ്‌സില്‍ കോഹ് ലിയുടെ സെഞ്ചുറി പ്രവചിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. 

രണ്ടാം ഇന്നിങ്‌സില്‍ കോഹ് ലിയുടെ സെഞ്ചുറി എന്നാണ് പരാഗ് ട്വിറ്ററില്‍ കുറിച്ചത്. 2019 നവംബറിലാണ് കോഹ്‌ലി അവസാനമായി ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്. ബംഗ്ലാദേശിന് എതിരെ ഈഡന്‍ ഗാര്‍ഡനിലായിരുന്നു അത്. അതിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സ് പിന്നിടുമ്പോഴും ഒരു അര്‍ധ ശതകം കോഹ് ലിയുടെ പേരിലേക്ക് എത്തിയില്ല. ഇതില്‍ മൂന്ന് വട്ടവും 30ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യന്‍ നായകനായില്ല. 

ലീഡ്‌സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 78 റണ്‍സിനാണ് ഓള്‍ഔട്ടായത്. റൂട്ട് സെഞ്ചുറിയോടെ മുന്‍പില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ലീഡ് 350നോട് അടുത്തു കഴിഞ്ഞു. മൂന്ന് ദിനം ഇനി ശേഷിക്കെ വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ