ഫോട്ടോ: ട്വിറ്റർ 
Sports

'കോഹ്‌ലിയുടെ വമ്പന്‍ ഇന്നിങ്‌സ് വരും, ആര്‍സിബി കിരീടം ചൂടും'; പിന്തുണച്ച് ലാബുഷെയ്ന്‍

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് കോഹ് ലിക്ക് ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നിന്റെ പിന്തുണ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്ലിലെ രണ്ടാം പ്ലേഓഫില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുന്‍പ് കോഹ് ലിക്ക് ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നിന്റെ പിന്തുണ. കോഹ് ലി വലിയ ഇന്നിങ്‌സ് കളിക്കുമെന്നാണ് ട്വിറ്ററിലൂടെ ലാബുഷെയ്ന്‍ പ്രതികരിച്ചത്. 

സീസണില്‍ ആര്‍സിബി കിരീടം നേടുമെന്നും കോഹ് ലിയില്‍ നിന്ന് വലിയ ഇന്നിങ്‌സ് വരുമെന്നുമാണ് ലാബുഷെയ്ന്‍ പറഞ്ഞത്. ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഓസീസിന്റെ മധ്യനിര ബാറ്റര്‍. 

സീസണില്‍ മികച്ച ഫോമിലല്ല കോഹ് ലിയുടെ കളി. മൂന്ന് വട്ടം സീസണില്‍ ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ ഗോള്‍ഡന്‍ ഡക്കായി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ധ ശതകം കണ്ടെത്തിയത് മാത്രമാണ് കോഹ് ലിക്ക് എടുത്ത് പറയാന്‍ തക്കതായുള്ളത്. 

സീസണിലെ 15 കളിയില്‍ നിന്ന് 334 റണ്‍സ് ആണ് കോഹ് ലി നേടിയത്. ബാറ്റിങ് ശരാശരി 23.86. ഉയര്‍ന്ന സ്‌കോര്‍ 73. നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ കോഹ് ലി ടീമിനെ തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT