വിരാട് കോഹ്‌ലി/ഫോട്ടോ: ട്വിറ്റര്‍ 
Sports

പാകിസ്ഥാനെതിരെ ഇറങ്ങും മുന്‍പ് രണ്ടും കല്‍പ്പിച്ച് കോഹ്‌ലി; കാര്‍ഡിയോ വര്‍ക്ക്ഔട്ട് വൈറല്‍ 

പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പായി വിരാട് കോഹ്‌ലി നടത്തിയ പരിശീലനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പില്‍ അര്‍ധ ശതകം കണ്ടെത്തി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് കോഹ് ലി നല്‍കുന്നത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പായി വിരാട് കോഹ്‌ലി നടത്തിയ പരിശീലനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

വെള്ളിയാഴ്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം കഴിഞ്ഞ് കയറിയതിന് ശേഷവും തനിച്ച് പരിശീലനം നടത്തുകയായിരുന്നു കോഹ്‌ലി. പ്രത്യേകത തരം മാസ്‌ക് ധരിച്ച് 10 മിനിറ്റ് ധോനി തനിച്ച് ഓടി. ദീര്‍ഘദൂര ഓട്ടക്കാരാണ് ഇത്തരത്തില്‍ പരിശീലനം നടത്തുന്നത്. 

ശ്വാസകോശത്തിന്റെ കരുത്ത് കൂട്ടാന്‍ ഉള്‍പ്പെടെ ഈ പരിശീലനത്തിലൂടെ അത്‌ലറ്റുകള്‍ ലക്ഷ്യം വെക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്ന കോഹ്‌ലിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പരിശീലനവും. ദുബായിലെ താപനില പ്രതികൂലമായിട്ടും കോഹ്‌ലിയെ പിന്തിരിപ്പിക്കാനായില്ല. 

ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിന് എതിരെ 44 പന്തില്‍ നിന്ന് 59 റണ്‍സ് ആണ് കോഹ്‌ലി നേടിയത്. ഒരു ഫോറും മൂന്ന് സിക്‌സും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് വന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരേയും റണ്‍സ് കണ്ടെത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിരുന്നു. 34 പന്തില്‍ നിന്നാണ് കോഹ് ലി 35 റണ്‍സ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'