നീരജിന്റെ ജാവലിന്‍ സ്വന്തമാക്കി ബിസിസിഐ; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ച സമയമാണ് നീരജ് തന്റെ ജാവലിന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്
ഒളിംപിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര/ഫോട്ടോ: പിടിഐ
ഒളിംപിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍ 1.5 കോടി രൂപയ്ക്ക് ബിസിസിഐ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2021ലാണ് ഇതിന്റെ ഓണ്‍ലൈന്‍ ലേലം നടന്നത്. 

ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ച സമയമാണ് നീരജ് തന്റെ ജാവലിന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. നമാമി ഗംഗ പ്രോഗ്രാമിന്റെ ഭാഗമായാണ് നീരജിന്റെ ജാവലിന്‍ ഉള്‍പ്പെടെ ലേലത്തില്‍ വെച്ചത്. 

2021 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിട്ടാണ് ലേലം നടന്നത്. ഇതില്‍ വെച്ച് നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കിയതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തോട് തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് ഇതെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

നീരജിന്റെ ജാവലിന്‍ കൂടാതെ ഇന്ത്യന്‍ പാരാലിംപിക്‌സ് താരങ്ങളുടെ ഓട്ടോഗ്രാഫോട് കൂടിയ ഷോളും ഓണ്‍ലൈന്‍ ലേലത്തില്‍ ബിസിസിഐ വാങ്ങി. പാരലിംപിക്‌സ് താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായിരുന്നു ഇത്. ഒരു കോടി രൂപയ്ക്കാണ് ബിസിസിഐ ഇത് ലേലത്തില്‍ വാങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com