വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ 
Sports

കോഹ്‌ലിയുടെ തന്ത്രങ്ങള്‍ മനസിലാക്കാന്‍ പ്രയാസം; ഫീല്‍ഡിലെ തീരുമാനങ്ങള്‍ ചൂണ്ടി സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യയുടെ തന്ത്രങ്ങള്‍ പൂര്‍ണമായും മോശമാണ് എന്ന് പറയുന്നില്ലെങ്കിലും, കോഹ് ലിയുടെ പല തീരുമാനങ്ങളും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ തന്ത്രങ്ങള്‍ പൂര്‍ണമായും മോശമാണ് എന്ന് പറയുന്നില്ലെങ്കിലും, കോഹ് ലിയുടെ പല തീരുമാനങ്ങളും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 

കോഹ്‌ലിയുടെ ഫീല്‍ഡിലെ തീരുമാനങ്ങളാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നത്. 
ഇന്ത്യയുടേത് മോശം തന്ത്രങ്ങളാണെന്ന് ഞാന്‍ പറയില്ല. ടീം സെലക്ഷനില്‍ പ്രശ്മില്ല എന്ന് പറയാം. ഷഹ്ബാസ് നദീം നന്നായി കളിക്കാത്തതിനാല്‍ മാത്രമാണ് കുല്‍ദീപിനെ കുറിച്ച് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. തന്ത്രപരമായി നോക്കിയാല്‍, വാഷിങ്ടന്‍ സുന്ദര്‍ തെറ്റായ ലൈനിലാണ് പന്തെറിഞ്ഞ് തുടങ്ങിയത്. 

ഔട്ട്‌സൈഡ് ഓഫ് സ്റ്റിംപിലേക്ക് ബൗള്‍ ചെയ്യാന്‍ വളരെ മികവുള്ള ബൗളറാണ് സുന്ദര്‍. അങ്ങനെ ചെയ്തപ്പോള്‍ ബാറ്റ്‌സ്മാനെ അത് കുഴക്കി. അവിടെയാണ് കോഹ് ലിയെ മനസിലാക്കാന്‍ പ്രയാസമാകുന്നത്. ആകെ തുകയായി ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെടുക്കുമ്പോഴും, ടീമിന്റെ സെലക്ഷന്‍ നോക്കുമ്പോഴും ചേരായ്മ കാണാം, മഞ്ജരേക്കര്‍ പറയുന്നു. 

നദീമിന്റെ ആദ്യ ഓവറുകളില്‍ ബൗളര്‍ ആഗ്രഹിച്ച സ്ഥലത്തായിരിക്കില്ല എറിയാന്‍ അനുവദിച്ചിട്ടുള്ളത്. തന്ത്രങ്ങളില്‍ ഇന്ത്യയേക്കാള്‍ മികവ് കാണിച്ചത് ഇംഗ്ലണ്ട് ആണ്. എന്നാല്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ അബദ്ധമായി മാറിയെന്ന് താന്‍ പറയില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്