കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ പരിശീലനത്തില്‍ പിടിഐ
Sports

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ സീസണില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍ വരുന്നു. ഇന്ന് ഐപിഎല്ലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം മൂര്‍ധന്യത്തിലെത്തുമെന്ന് ഉറപ്പ്. മുംബൈ തട്ടകമായ വാംഖഡെയിലാണ് പോരാട്ടം.

കൊല്‍ക്കത്തയെ സംബന്ധിച്ചു വലിയൊരു കണക്ക് അവര്‍ക്ക് തീര്‍ക്കാനുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി വാംഖഡെയില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിട്ട്. ഒരൊറ്റ തവണയാണ് അവര്‍ ഈ മണ്ണില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. 2012ലായിരുന്നു ആദ്യമായും അവസാനമായും അവര്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. ആ നാണക്കേട് ഒഴിവാക്കാനാണ് ടീം ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടപ്പ് സീസണില്‍ മികച്ച ഫോമിലാണ് കെകെആര്‍. പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 12 പോയിന്റുകളുള്ള അവര്‍ ഇന്ന് ജയിച്ച് പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാനുള്ള ഒരുക്കത്തിലാണ്.

മറുഭാഗത്ത് അത്ര സുഖകരമല്ല ആതിഥേയരായ മുംബൈ ഇന്ത്യന്‍സിന്റെ കാര്യങ്ങള്‍. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച അവര്‍ അവസാന കച്ചിത്തുരുമ്പില്‍ പ്രതീക്ഷയോടെ അള്ളിപ്പിടിച്ച് സഞ്ചരിക്കുകയാണ്. ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല. തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള നേരിയ ചാന്‍സും അവസാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം