സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി/ ഫോട്ടോ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ട്വിറ്റര്‍ 
Sports

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി, വധു നേഹ ഖേഡേകര്‍

ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേതെക്കറാണ് വരുണിന്റെ ജീവിതസഖി...

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേതെക്കറാണ് വരുണിന്റെ ജീവിതസഖി...

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 ടീമില്‍ വരുണ്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പര്യടനം നഷ്ടമായി. ഈ വര്‍ഷം ആദ്യമാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ചടങ്ങുകള്‍ മാറ്റി വെക്കേണ്ടതായി വന്നു.

ലോക്ക്ഡൗണ്‍ സമയത്ത് വരുണും നേഹയും രണ്ടിടത്തായിരുന്നു. വരുണ്‍ ചെന്നൈയില്‍ കുടുങ്ങിയപ്പോള്‍ മുംബൈയിലായിരുന്നു നേഹ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇവരുടെ വിവാഹ വിശേഷങ്ങളുമായി ആരാധകരിലേക്ക് എത്തുന്നു. ഐപിഎല്ലില്‍ യുഎഇയില്‍ മികവ് കാണിച്ചതോടെയാണ് വരുണിന്റെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലേക്ക് വിളിയെത്തിയത്. ഐപിഎല്ലില്‍ 13 കളിയില്‍ നിന്ന് വരുണ്‍ 17 വിക്കറ്റ് വീഴ്ത്തിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന