എംബാപ്പെ 
Sports

എംബാപ്പെ ഫ്രഞ്ച് ടീമില്‍ നിന്നു പുറത്ത്, സ്ഥാനം നിലനിര്‍ത്തി ഒലിസെ

ഇസ്രയേല്‍, ബെല്‍ജിയം ടീമുകള്‍ക്കെതിനേഷന്‍സ് ലീഗ് പോരാട്ടത്തിനൊരുങ്ങി ഫ്രാന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പുറത്ത്. താരത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിഗണിച്ചില്ല.

താരത്തെ പരിക്ക് അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ലില്ലിനോടു 1-0 ത്തിനു റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. മത്സരത്തില്‍ എംബാപ്പെ പകരക്കാരനായാണ് ഇറങ്ങിയത്.

പരിക്കിന്റെ പ്രശ്‌നങ്ങളും ഒപ്പം വിശ്രമം ആവശ്യമാണെന്ന നിര്‍ദ്ദേശവുമാണ് എംബാപ്പെയെ ഒഴിവാക്കാന്‍ കാരണം. ഇസ്രയേല്‍, ബെല്‍ജിയം ടീമുകള്‍ക്കെതിരെയാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍.

ബയേണ്‍ മ്യൂണിക്കിനായി മിന്നും ഫോമില്‍ കളിക്കുന്ന മൈക്കല്‍ ഒലിസെ ടീമിലെ സ്ഥാനം നിലനിര്‍ത്തി. ചെല്‍സിയുടെ ക്രിസ്റ്റഫര്‍ എന്‍കുന്‍കു ടീമില്‍ തിരിച്ചെത്തി. മധ്യനിര താരം എന്‍ഗോളോ കാന്‍ഡെയും ഇത്തവണ ടീമില്‍ ഇല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'അനങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റില്ല, 104 ഡി​ഗ്രി പനിയിലും ഷൂട്ടിങ്ങിന് പോയി'; അവികയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്ന് ഭർത്താവ്

സാലഡിൽ ഈ മൂന്ന് പച്ചക്കറികൾ വേവിക്കാതെ ചേർക്കരുത്, ആരോ​ഗ്യ പ്രശ്നങ്ങൾ പിന്നാലെ

ഈസ്റ്റ് ബം​ഗാളിന്റെ 'മലയാളി' ​ഗോളടി യന്ത്രം! ശ്രദ്ധേയനായി പിവി വിഷ്ണു

സൗദിയും തുർക്കിയും പാകിസ്ഥാനും ഇനി ഒറ്റക്കെട്ട്; സംയുക്ത പ്രതിരോധ കരാറിൽ ഒപ്പ് വെച്ചു