Real Madrid suffer first loss of LaLiga season x
Sports

പെനാൽറ്റി പാഴാക്കി എംബാപ്പെ; റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ബെറ്റിസ്, ഒറ്റ ​ഗോളിന് തോറ്റു!

തുടരെ മൂന്ന് ജയങ്ങൾക്ക് ശേഷം ആദ്യ തോൽവി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാഡ്രിഡ്: സ്പാനിഷ് ലാലി​ഗയിൽ തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് സീസണിൽ ​ഗംഭീരമായി മുന്നേറ്റം തുടരുന്നതിനിടെ അപ്രതീക്ഷിത തോൽവി വഴങ്ങി മുൻ ചാംപ്യൻമാരായ റയൽ മാഡ്രിഡ്. എവേ പോരാട്ടത്തിൽ മാനുവൽ പെല്ല​ഗ്രിനിയുടെ റയൽ ബെറ്റിസാണ് വമ്പൻമാരെ ഞെട്ടിച്ചത്. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് റയൽ തോറ്റത്. കളി തീരാൻ 10 മിനിറ്റുകൾ അവശേഷിക്കെയാണ് റയൽ ​ഗോൾ വഴങ്ങിയത്. 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയത്ത് സമനില പിടിക്കാനുള്ള അവസരം അവർക്ക് കിട്ടിയെങ്കിലും ഫ്രഞ്ച് നായകനും സൂപ്പർ സ്ട്രൈക്കറുമായ കിലിയൻ എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയത് അവർക്ക് ഇരുട്ടടിയായി മാറുകയും ചെയ്തു.

കളിയുടെ 81ാം മിനിറ്റിൽ ട്രോയ് പാരറ്റാണ് ബെറ്റിസിന്റെ വിജയ ​ഗോൾ വലയിലാക്കിയത്. റയലിന്റെ ​ഗോൾ ശ്രമങ്ങളെ സമർഥമായി തടഞ്ഞ് ബാറിനു കീഴിൽ ആൽവരോ വാലെസും നിറഞ്ഞു നിന്നതോടെ ബെറ്റിസ് ​ഗംഭീര വിജയം സ്വന്തമാക്കി.

കളിയിൽ റയൽ നിരന്തരം ആക്രമിച്ചപ്പോൾ സമാന രീതിയിൽ തന്നെ ബെറ്റിസും കളിച്ചു. അവരും ആക്രമണത്തിൽ മികച്ചു നിന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാന ഘട്ടം വരെയും ഇരു പക്ഷത്തിനും പക്ഷേ ​ഗോൾ നേടാനായില്ല. 81ാം മിനിറ്റിൽ ​ലഭിച്ച കോർണറാണ് ​ഗോളിൽ കലാശിച്ചത്. കോർണറിൽ നിന്നു ലഭിച്ച പന്ത് നെൽണസ്‍ ഡിയോസ ശക്തമായ ഹെഡ്ഡറിലൂടെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും റയൽ ​ഗോൾ കീപ്പർ തിബോട്ട് കോട്ടുവ ആ ശ്രമം തടുത്തിട്ടു. എന്നാൽ റീബൗണ്ടായി ലഭിച്ച പന്ത് പാരറ്റ് അതിവേ​ഗം പഴുതില്ലാതെ വലയിലാക്കി. അതിനിടെ റയൽ സമനില ​ഗോൾ അടിച്ചെങ്കിലും അത് ഓഫ് സൈഡായത് തിരിച്ചടിയായി.

മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നതിനു പിന്നാലെ വിനീഷ്യസ് ജൂനിയറിനെ നതാൽ ബോക്സിൽ വീഴ്ത്തിയതിനു റയലിനു അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത എംബാപ്പെയുടെ ദുർബലമായ ഷോട്ട് ബെറ്റിസ് ​ഗോൾ ​ഗോൾ കീപ്പർ വാലെസ് കൃത്യമായി കണക്കുകൂട്ടി തന്നെ തടുത്തിട്ടു. അതോടെ റയലിന്റെ പ്രതീക്ഷകളും അവസാനിച്ചു.

Real Madrid's perfect start to the LaLiga season came crashing down in Seville as Kylian Mbappe missed a stoppage-time penalty in a 1-0 defeat to Real Betis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

മുക്കാളി റെയിവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

'10 ദിവസം കഴിഞ്ഞപ്പോള്‍ പനിയാണെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തു പോയി'; പ്രണയകഥ പങ്കുവച്ച് പാര്‍വതി അയ്യപ്പദാസ്

3 മിനിറ്റിൽ ഇസാക്കിന്റെ ഇരട്ട ​ഗോൾ! പ്രീമിയർലീ​ഗിൽ ലിവർപൂളിന് ആദ്യ ജയം