LA 2028 Olympics: Cricket Qualifiers Window Announced for Early 2028 
Sports

ഒളിംപിക്‌സ് ക്രിക്കറ്റ് യോഗ്യതാ മത്സരങ്ങള്‍ 2028 ജനുവരി മുതല്‍; യോഗ്യത ഉറപ്പാക്കി ഇന്ത്യന്‍ വനിതകള്‍

8 ടീമുകള്‍ വീതമാണ് പുരുഷ, വനിതാ യോഗ്യതാ പോരാട്ടങ്ങളില്‍ മാറ്റുരയ്ക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ദുബായ്: ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ യോഗ്യതാ പോരാട്ടങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിനായുള്ള യോഗ്യതാ മത്സരങ്ങള്‍ 2028 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുമെന്ന് ഐസിസി അംഗരാജ്യങ്ങളെ അറിയിച്ചു. ദുബായില്‍ നടന്ന യോഗങ്ങള്‍ക്ക് ശേഷം ഐസിസി ബോര്‍ഡുകള്‍ക്ക് കൈമാറിയ ഗ്ലോബല്‍ ഇവന്റ്‌സ് ഷെഡ്യൂളിലാണ് പുരുഷ-വനിതാ യോഗ്യതാ മത്സരങ്ങളുടെ വിന്‍ഡോ വ്യക്തമാക്കിയിരിക്കുന്നത്.

ആഗോള ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഐസിസി തെരഞ്ഞെടുക്കുന്ന 8 ടീമുകള്‍ വീതമാണ് പുരുഷ, വനിതാ യോഗ്യതാ പോരാട്ടങ്ങളില്‍ മാറ്റുരയ്ക്കുക. വനിതാ വിഭാഗത്തില്‍ മത്സരിക്കാനായി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വന്‍കരകളില്‍ നിന്നുള്ള മുന്‍നിര ടീമുകളായ ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. പുരുഷ വിഭാഗത്തില്‍ 2026 ഡിസംബര്‍ 31ലെ ഐസിസി റാങ്കിങ് അടിസ്ഥാനമാക്കി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ മേഖലകളില്‍ നിന്നുള്ള മുന്‍നിര ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ആതിഥേയ രാജ്യമായ യുഎസ്എയ്ക്ക് 2026 ഡിസംബര്‍ 31നകം റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളില്‍ എത്താന്‍ സാധിച്ചാല്‍ നേരിട്ട് ഒളിംപിക്‌സില്‍ പങ്കെടുക്കാം. അതല്ലെങ്കില്‍ യുഎസിന് പകരം 2027ലെ വനിത ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റൊരു ടീമിന് അവസരം നല്‍കും. 1900ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്‌സിന്റെ ഭാഗമാകുന്നത്.

LA 2028 Olympics: Cricket Qualification Matches Scheduled for January-February 2028

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

രാഹുല്‍ഗാന്ധി വലിയ ആവേശം സൃഷ്ടിക്കുന്നതില്‍ ബിജെപിക്ക് അങ്കലാപ്പ്; മോദിയുടെ ആക്ഷേപം തള്ളി തരൂര്‍

'ഗ്യാനേഷ് കുമാര്‍ രാജി വെക്കേണ്ടിവരും'; പ്രതിഷേധം തുടരുമെന്ന് സിജെപി നേതാക്കള്‍

കാരുണ്യ ബെനവലന്റ് ഫണ്ട്: സഹായ ഹസ്തവുമായി ലോട്ടറി വകുപ്പ്; 293 കോടി രൂപ ആരോ​ഗ്യവകുപ്പിന് കൈമാറി

സെഞ്ച്വറി തൂക്കി പ്രതിക റാവല്‍; സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം