ഫോട്ടോ: ട്വിറ്റർ 
Sports

ലക്ഷ്യം കണ്ട് ലക്ഷ്യ; പുരുഷ ബാഡ്മിന്റണിലും സ്വര്‍ണം 

ഇതോടെ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇരുപതായി

Author : സമകാലിക മലയാളം ഡെസ്ക്

ബർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ലക്ഷ്യ സെന്‍. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോൽപിച്ചാണ് ലക്ഷ്യയുടെ സ്വർണ‌നേട്ടം. ഇതോടെ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇരുപതായി. 

ആദ്യ സെറ്റിൽ പിന്നിലായെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ലക്ഷ്യ  ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് ജയം പിടിച്ചെടുക്കുകയായിരുന്നു. സ്കോർ  19-21 21-9 21-16. ഇതോടെ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സിന് പിന്നാലെ പുരുഷ സിംഗിള്‍സിലും ഇന്ത്യ വിജയം നേടി. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു സ്വര്‍ണം നേടിയിരുന്നു.

ലക്ഷ്യ സെന്നിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണമെഡലാണിത്. നേരത്തേ ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്