വീഡിയോ ദൃശ്യം 
Sports

ഹർദിക് വന്നു, കസേര ഒഴിഞ്ഞു കൊടുത്തു മലിം​ഗ എഴുന്നേറ്റ് പോയി! (വീഡിയോ)

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരിനിടെ ഡ​ഗൗട്ടിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ വലിയ സമ്മർദ്ദത്തിലാണ്. അതിനിടെ ഹർ​ദിക് വന്നപ്പോൾ കസേര ഒഴിഞ്ഞു കൊടുത്തു എഴുന്നേറ്റ് പോകുന്ന മുംബൈ പരിശീലക സംഘത്തിലെ ലസിത് മലിം​ഗയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരിനിടെ ഡ​ഗൗട്ടിലാണ് സംഭവം. കീറൻ പൊള്ളാർഡും ലസിം​ത് മലിം​ഗയും ഇരിക്കുന്ന സ്ഥലത്തേക്ക് ഹർദിക് വന്നപ്പോൾ പൊള്ളാർഡ് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനിടെ മലിം​ഗ സീറ്റിൽ നിന്നു എഴുന്നേറ്റ് പോകുന്നതും കാണാം. ഇതോടെ പൊള്ളാർഡ് കസേരയിൽ തന്നെ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു നിൽക്കുകയാണ് മുംബൈ. രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റിയതിൽ ആരാധക രോഷം ഒരുഭാ​ഗത്ത് നിൽക്കുന്നതിനിടെയാണ് രണ്ട് തോൽവികൾ ടീമിനു സംഭവിച്ചത്. ടീമിനകത്തും ഹർദികിനെതിരെ കലാപമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പാണ്ഡ്യയുടെ രോഹിതിനോടുള്ള സമീപനമടക്കം വിമർശനങ്ങൾ നേരിടുന്നു. മുംബൈയുടെ മുഖ്യ താരവും പേസറുമായ ജസ്പ്രിത് ബുംറയ്ക്ക് നിർണായക ഘട്ടത്തിൽ ഓവർ നൽകാത്ത ഹർദികിന്റെ തീരുമാനവും ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT