ഫോട്ടോ: ട്വിറ്റർ 
Sports

ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ വിവാഹിതനായി, വധു ഇഷാനി ജോഹര്‍

ഏറെ നാള്‍ പ്രണയത്തിലായിരുന്ന ഇഷാനി ജോഹറിന് മിന്നുചാര്‍ത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏറെ നാള്‍ പ്രണയത്തിലായിരുന്ന ഇഷാനി ജോഹറിന് മിന്നുചാര്‍ത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍. ഐപിഎല്‍ പൂരം ആരംഭിക്കുന്നതിന് മുന്‍പായാണ് ഇഷാനിയെ രാഹുല്‍ തന്റെ ജീവിത സഖിയാക്കിയത്. 

സ്വകാര്യ ചടങ്ങില്‍ വിവാഹം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ശനിയാഴ്ച വിവാഹ സത്കാരം നടത്തുമെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ ചഹറും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 

നേരത്തെ ദീപക് ചഹറും രാഹുലിനും ഇഷാനിക്കും ആശംസകളുമായി എത്തിയിരുന്നു. പിന്നാലെ രാഹുലിന്റെ പഴയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സും ഇക്കഴിഞ്ഞ താര ലേലത്തില്‍ രാഹുലിനെ ടീമിലെത്തിച്ച പഞ്ചാബും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തുന്നു. 

മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിരയില്‍ നിറഞ്ഞാണ് രാഹുല്‍ ശ്രദ്ധ പിടിക്കുന്നത്. 2022ലെ താര ലേലത്തിന് മുന്‍പായി ചഹറിനെ മുംബൈ റിലീസ് ചെയ്തു. 5.25 കോടി രൂപയ്ക്കാണ് രാഹുലിനെ പഞ്ചാബ് ടീമിലെത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ