നിക്കോ അലി മുഹമ്മദ് അലിക്കൊപ്പം/ ചിത്രം: ട്വിറ്റർ 
Sports

മുത്തച്ഛന്റെ ഷോർട്സ് ധരിച്ചിറങ്ങി; മുഹമ്മദ് അലിയുടെ കൊച്ചുമകന് ഇടിക്കൂട്ടിൽ ജയത്തുടക്കം 

മുഹമ്മദ് അലിയുടെ മകൾ റഷീദയുടെ മകനാണ് നിക്കോ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്:  ഇതിഹാസ ബോക്സർ മുഹമ്മദ് അലിയുടെ കൊച്ചുമകൻ നിക്കോ അലി വാൽഷിനു പ്രൊഫഷനൽ അരങ്ങേറ്റത്തിൽ നോക്കൗട്ട് വിജയം. മുത്തച്ഛൻ ഉപയോഗിച്ചിരുന്ന ഷോർട്സ് ധരിച്ചു റിങ്ങിലെത്തിയ താരം ആദ്യ റൗണ്ടിൽതന്നെ എതിരാളിയെ ഇടിച്ചു വീഴ്ത്തി. ഡിൽ‌വെയ്റ്റ് വിഭാഗത്തിൽ ജോർദാൻ വീക്സിനെയാണ് 21കാരനായ നിക്കോ അലി കീഴ്പ്പെടുത്തിയത്. ‌

മുഹമ്മദ് അലിയുടെ പാത പിന്തുടര്‍ന്ന് ബോക്‌സിങ്ങിലേക്ക് എത്തിയ നിക്കോ ഏറ്റവും വലിയ പോരാളിയെന്നാണ് മുത്തച്ഛനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചു ഒരുപാട് ആലോചിക്കാറുണ്ടെന്നും ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്നും മത്സരം ജയിച്ചശേഷം താരം പറഞ്ഞു. മുഹമ്മദ് അലിയുടെ മകൾ റഷീദയുടെ മകനാണ് നിക്കോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT