Mohammed Azharuddeen 
Sports

6, 6, 6, 6, 6, 6, 6 'മിന്നൽ സെഞ്ച്വറി', മുഹമ്മദ് അസ്ഹറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!

സീസണിലെ ആദ്യ ശതകം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഉപനായകൻ മുഹമ്മദ് അസ്ഹറുദ്ദീന് തകർപ്പൻ സെഞ്ച്വറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ച്വറി അസ്ഹറുദ്ദീൻ സ്വന്തമാക്കിയത്. വെറും 51 പന്തിൽ നിന്ന് 7 സിക്സറുകളും 6 ഫോറുകളും സഹിതം താരം 100 റൺസെടുത്ത് പുറത്താകാതെ നിന്നാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. താരം തകർത്തടിച്ചെങ്കിലും ടീം പരാജയപ്പെട്ടത് നിരാശയായി.

അഖിൽ കെജി എറിഞ്ഞ ഏഴാം ഓവറിലാണ് അസ്ഹറുദ്ദീൻ ആക്രമണത്തിന് തുടക്കമിട്ടത്. ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് ആ ഓവറിൽ നേടി. തുടർന്ന് മോനു കൃഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസ് അടിച്ചെടുത്ത് താരം അർദ്ധ സെഞ്ചുറി തികച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ രണ്ട് സിക്സറുകളോടെ 17 റൺസും, എം.ഡി. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റൺസും അസ്ഹറുദ്ദീൻ വാരിക്കൂട്ടി.

നേരത്തെ ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് ടീമുകൾക്കെതിരെയും അസ്ഹറുദ്ദീൻ അർധ സെഞ്ച്വറികൾ നേടിയിരുന്നു. ഈ തകർപ്പൻ സെഞ്ച്വറിയോടെ നാല് മത്സരങ്ങളിൽ നിന്നു 253 റൺസോടെ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. അസ്ഹറുദ്ദീൻ തകർപ്പൻ ഫോമിൽ തുടരുമ്പോൾ ആദ്യ കിരീടമെന്ന ആലപ്പിയുടെ പ്രതീക്ഷകളും തുടരുന്നു.

First Century of the Season: Mohammed Azharuddeen Shines for Alleppey Ripples

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ