ലയണല്‍ മെസി 
Sports

'2030ല്‍ മെസി അര്‍ജന്റീനയ്ക്കായി നാലാമത്തെ കിരീടം നേടിത്തരും, നൃത്തം ചെയ്യും; ഓരോ അത്ഭുതങ്ങള്‍ക്കും നന്ദി'

വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ആ ദിവസം ഇന്നാകുമെന്ന് ആരും കരുതിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകമെമ്പൊടുമുള്ള അര്‍ജന്റീനയുടെ അരാധകര്‍. വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ആ ദിവസം ഇന്നാകുമെന്ന് ആരും കരുതിയില്ല. പിതാവിന്റെ മരണവും മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം നേരത്തയായതിന് കാരണമായി. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. മെസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ആരാധകരാണ് 2030 ലോകകപ്പില്‍ കൂടി മെസി പന്ത് തട്ടണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കമന്റായി കുറിച്ചത്.

'ഫുട്‌ബോള്‍ ആരാധകരായ ഞങ്ങള്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ ഇനി മറ്റൊന്നുമില്ല. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ തന്നുകഴിഞ്ഞു', 'മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമല്ല, മികച്ച അത്‌ലറ്റ് കൂടിയാണ'്. 'ഒരിക്കല്‍ ഒരു ചെറിയ കുട്ടി ഫുട്‌ബോളുമായി പ്രണയത്താലായി. ആ സ്‌നേഹം അയാള്‍ എന്നും നിലനിര്‍ത്തി, അര്‍ജന്റീയനയുടെ പത്താംനമ്പര്‍ ജേഴ്‌സിയില്‍ മെസി ഇനി ഇറങ്ങില്ലെന്ന് വിശ്വസിക്കാനാകുന്നില്ല'- ഇങ്ങനെ പോകുന്നു ഓരോ കമന്റുകളും.

'അര്‍ജന്റീനയ്ക്കായി നിങ്ങള്‍ നിങ്ങളുടെ ഹൃദയം മുഴുവന്‍ നില്‍കി, ആ കുപ്പായത്തില്‍ വീണ ഓരോ തുള്ളി കണ്ണീരിനും വിയര്‍പ്പിനും ഓരോ അത്ഭുതങ്ങള്‍ക്കും നന്ദി', 'മെസി അര്‍ജന്റീനയ്ക്കായി എല്ലാം നല്‍കി. അദ്ദേഹം മാന്ത്രിക ബൂട്ട് ആഴിക്കുമ്പോള്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ക്കാലം അപ്രത്യക്ഷമാകുമോ?', 'അര്‍ജന്റീനക്കായി എല്ലാ കീരീടങ്ങളും സമ്മാനിത്തു, നിങ്ങള്‍ വെറുമൊരു ഫുട്‌ബോള്‍ കളിക്കാനായിരുന്നില്ല, ചരിത്രം മാറ്റിയവനാണ്. ആ മാന്ത്രികതയ്ക്കും മറക്കാനാവാത്ത നിമിഷങ്ങള്‍ക്കും നന്ദി', 'നിങ്ങളെ ഒരു ഫുട്‌ബോള്‍ കളിക്കാരനായി ഞാന്‍ ഒരിക്കലും സ്‌നേഹിച്ചിരുന്നില്ല. എന്നാല്‍ നിങ്ങള്‍ ഫുട്‌ബോളില്‍ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു', 'മെസി എവിടേക്കും പോകുന്നില്ല, 2030-ല്‍ ഞങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും അര്‍ജന്റീനയ്ക്കായി നാലാമത്തെ കിരീടം നേടിത്തരികയും ചെയ്യും, അദ്ദേഹം എങ്ങും പോകുന്നില്ല' എന്നിങ്ങനെ നീളുന്നു ഓരോ കമന്റുകളും. ആയിരക്കണക്കിന് ആളുകളാളാണ് മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ജന്റീന ജേഴ്സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. 2005ല്‍ 18ാം വയസിലാണ് അര്‍ജന്റീനയ്ക്കായി മെസി അരങ്ങേറിയത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങള്‍ കളിച്ചു. 125 ഗോളുകള്‍ മെസി വലയിലാക്കി. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തം. ആറ് ലോകകപ്പുകള്‍ അര്‍ജന്റീനയ്ക്കായി കളിച്ചു. അതില്‍ മൂന്ന് തവണ ഫൈനല്‍. ഒരു കിരീട നേട്ടം. 8 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കരവും മെസി ഐതിഹാസിക കരിയറില്‍ സ്വന്തമാക്കി.

കുറിപ്പ്

'ലോകകപ്പിനു ശേഷമുള്ള ഈ ദിവസങ്ങളിലെല്ലാം ഞാന്‍ ഒട്ടേറെ ചിന്തിച്ചു. ഞാന്‍ ദേശീയ ടീമില്‍ നിന്നു വിരമിക്കുകയാണെന്നു എല്ലാവരേയും അറിയിക്കാന്‍ ആ?ഗ്രഹിക്കുന്നു. ഉള്ളില്‍ ഇപ്പോഴും വല്ലാത്ത വേദന നല്‍കുന്ന തീരുമാനമാണെങ്കിലും ഇതുതന്നെയാണ് കൃത്യമായ സമയമെന്നു ഞാന്‍ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നമ്മള്‍ എല്ലാ നേടിയപ്പോള്‍ മാത്രമല്ല, അതിനു മുന്‍പും ഞാന്‍ എന്റെ സര്‍വസ്വവും ടീമിനായി നല്‍കിയിട്ടുണ്ട്.

ഈ ആകാശ നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിക്കു വേണ്ടി പൊരുതി, പരമാവധി നല്‍കി. ഫുട്‌ബോളിലൂടെ നിങ്ങള്‍ക്ക് സന്തോഷം തരാനും ഒരു അര്‍ജന്റീനക്കാരനായതില്‍ അഭിമാനബോധം ഉണ്ടാക്കാനും എനിക്കു കഴിഞ്ഞു. അധികം സമയമില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരോ അധ്യായങ്ങളും അവസാനിക്കും. എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിന്റെ ഭാഗമാകാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. എക്കാലവും അതുതന്നെയാണ് ആ?ഗ്രഹവും. എന്റെ കൈവശമുള്ളതെല്ലാം ഞാന്‍ നല്‍കി. ഇനി നല്‍കാന്‍ ബാക്കിയൊന്നുമില്ല. മാത്രമല്ല ഇവിടെ അര്‍ഹതയുള്ള മികച്ച ഒട്ടേറ യുവ താരങ്ങള്‍ കടന്നു വരുന്നുമുണ്ട്.

Lionel Messi announces international retirement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി നൽകാൻ ഒന്നുമില്ല... എന്നെ സ്നേഹിച്ചതിന് നന്ദി'

റേഷന്‍ കടകള്‍ക്ക് നാളെയും മറ്റന്നാളും അവധി

തുടരെ നാലാം ജയം, സെമി പ്രതീക്ഷ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്

ലയണല്‍ മെസി വിരമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ചു; സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍