ഗോള്‍ നേട്ടത്തില്‍ ആപൂര്‍വ റെക്കോര്‍ഡുമായി മെസി 
Sports

കളി തീര്‍ന്നിട്ടില്ല!; ഗോള്‍ നേട്ടത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി മെസി; കപ്പില്‍ മുത്തമിട്ട് മയാമി

ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ മികവിലാണ് കപ്പ് നേട്ടം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മയാമി: മെസിയുടെ മികവില്‍ ഈ വര്‍ഷത്തെ കാംപിയോണ്‍സ് കപ്പില്‍ മുത്തമിട്ട് ഇന്റര്‍ മയാമി. എംഎല്‍എസ് ചാംപ്യന്‍മാരും ലിഗ എംഎക്സ് ചാംപ്യന്‍മാരും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി കിരീടം ചൂടിയത്.

മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മയാമിയുടെ വിജയം. ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണല്‍ മെസിയുടെ മികവിലാണ് കപ്പ് നേട്ടം. മത്സരം തുടങ്ങി 24ാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്.

ഇതോടെ മേജര്‍ സോക്കര്‍ ലീഗില്‍ അതിവേഗം നൂറ് ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് 39കാരനായ അര്‍ജന്റീന സൂപ്പര്‍ താരം സ്വന്തമാക്കി. 114 മത്സരത്തിലാണ് മെസിയുടെ നൂറ് ഗോള്‍ നേട്ടം. 55 അസിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കളിയുടെ അവസാന നിമിഷങ്ങളില്‍ മെസി എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോ മയാമിയുടെ രണ്ടാം ഗോള്‍ നേടി. രണ്ട് മാസം മുമ്പ് 2026 ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന സ്‌പെയിനോട് പരാജയപ്പെട്ടിരുന്നു, ഈ വര്‍ഷം മെസി നേടുന്ന ആദ്യ കിരീടമാണിത്.

Lionel Messi Breaks Huge Record, Achieves Unique Century As Inter Miami Clinch Campeones Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹലോ കേൾക്കുന്നുണ്ടോ? തകഴിയാണ് സംസാരിക്കുന്നത്': കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇന്ന് 30 വയസ്സ്

'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കും, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരും'; യുഎസിന്റെ നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

സൈക്കോളജിക്കൽ ത്രില്ലറുമായി സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും, 'ദ് തേർഡ് മർഡർ' റിലീസ് തീയതി

വയനാട് ഹെൽത്ത് കേരളയിൽ അവസരം; ഡയറ്റീഷ്യൻ,നഴ്സ് തുടങ്ങി നിരവധി ഒഴിവുകൾ

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍; കുടുങ്ങിയത് ഓപ്പറേഷന്‍ തൂഫാനിടെ