കോപ്പ ഫൈനലില്‍ പരിക്കേറ്റ് കരച്ചിലോടെ മൈതാനം വിടുന്ന മെസി എപി
Sports

പരിക്കിൽ വലഞ്ഞ് മെസി, ആറാം ലോകകപ്പ് സ്വപ്നം ഉപേക്ഷിക്കുന്നു?

കോപ്പ അമേരിക്ക ഫൈനലിന്റെ 66ാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: പരിക്കുകൾ നിരന്തരം അലട്ടുന്നത് അർജന്റീന നായകനും ഇതിഹാസവുമായി ലയണൽ മെസിയുടെ 2026ലെ ലോകകപ്പെന്ന ലക്ഷ്യത്തിനു വിലങ്ങായേക്കുമെന്ന ആശങ്ക. കോപ്പ അമേരിക്ക ഫുട്ബോൾ പോരിൽ മെസിക്ക് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു. ഫുട്ബോൾ കരിയറിൽ അപൂർവമായി മാത്രമേ മെസി 90 മിനിറ്റും രാജ്യത്തിനായി കളിക്കാതിരുന്നിട്ടുള്ളു. കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരായ പോരാട്ടത്തിന്റെ 66ാം മിനിറ്റിൽ മെസി പരിക്കേറ്റ് മൈതാനം വിട്ടു.

കുറച്ചു മാസങ്ങളായി മെസി പരിക്കിന്റെ പിടിയിലാണ്. പഴയ കളിയുടെ നിഴൽ മാത്രമായോ എന്നു സംശയിച്ചാലും തെറ്റില്ല. കളി മുഴുമിപ്പിക്കാനാകാതെ മെസി കളം വിട്ട ശേഷം താരം പൊട്ടികരയുന്നുണ്ടായിരുന്നു. സമീപ കാലത്തൊന്നും മെസിയെ ഇത്ര നിരശനായി ആരാധകർ കണ്ടിട്ടുണ്ടാകില്ല.

കരിയറിന്റെ സായാഹ്നത്തിലുള്ള താരം മറ്റൊരു അന്താരാഷ്ട്ര കിരീടം കൂടി സ്വന്തമാക്കിയാണ് കളി അവസാനിപ്പിക്കുന്നത്. എന്നാൽ ടൂർണമെന്റിലുടനീളം താരത്തിന്റെ ഫിറ്റ്നസ് വലിയ ചോദ്യ ചിഹ്നം തന്നെയായി നിന്നു. പേശി വലിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞ ഒരു വർഷമായി മെസിയെ ശരിക്കും അലട്ടുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ കോപ്പ കളിക്കാനിറങ്ങിയതോടെ അതു വലിയ തോതിൽ തന്നെ പ്രകടവുമായി. ​ഗ്രൂപ്പ് ഘട്ടത്തിൽ ചിലിക്കെതിരെ മെസിക്കു വലതു കാലിൽ പേശി വേദന അനുഭവപ്പെട്ടു. ഇതോടെ രണ്ടാം പോരാട്ടത്തിൽ പെറുവിനെതിരെ മെസി വിശ്രമിച്ചു. ഇക്വഡോറിനെതിരായ പോരാട്ടത്തിൽ താരത്തിനു പെനാൽറ്റി ​ഗോളാക്കി മാറ്റാൻ സാധിക്കാത്തതും തിരിച്ചടിയായി.

ടൂർണമെന്റിൽ ഒറ്റ ​ഗോളാണ് മെസി കണ്ടെത്തിയത്. അതു കാനഡക്കെതിരെ സെമിയിലായിരുന്നു ​ഗോൾ. താരത്തിന്റെ വിരമിക്കൽ സംബന്ധിച്ചുള്ള റിപ്പോർട്ടുകളൊന്നും നിലവിൽ പുറത്തു വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി