ലയണല്‍ മെസി 
Sports

ഇതിഹാസതാരം പുസ്‌കാസിനെ മറികടന്നു; അര്‍ജന്റീന കുപ്പായത്തില്‍ മെസിയുടെ ആദ്യ അഞ്ച് ഗോള്‍

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയല്‍ നാലാമനായി ലയണല്‍ മെസി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്‌പെയിനില്‍ നടന്ന സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയ്ക്ക് എതിരെ മെസിയുടെ മാന്ത്രികപ്രകടനം. മത്സരത്തില്‍ 5 ഗോളുകള്‍ വാരിക്കൂട്ടിയാണ് മെസി ആരാധകഹൃദയം കവര്‍ന്നത്. ആദ്യമായാണ് അര്‍ജന്റീനയ്ക്കായി ഒരുമത്സരത്തില്‍ മെസി അഞ്ച് ഗോളുകള്‍ നേടുന്നത്. ഇതോടെ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയല്‍ നാലാമനായി ലയണല്‍ മെസി. 86 തവണയാണ് നീലക്കുപ്പായത്തില്‍ മെസി വലകുലുക്കിയത്. മുന്‍ ഹംഗറി താരം ഫെറന്‍ക് പുസ്‌കാസിന്റെ 84 ഗോളുകളുടെ നേട്ടമാണ് അദ്ദേഹം മറികടന്നത്. 

രാജ്യത്തിനായി ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോയാണ്. ഇതുവരെ 115 ഗോളുകളാണ് രാജ്യത്തിനായി നേടിയത്്. 109 ഗോളുകള്‍ നേടിയ ഇറാന്റെ അലി ദേയും 89 ഗോളുകള്‍ നേടിയ മലേഷ്യയുടെ മൊഖ്താര്‍ ദഹാരിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കായി ഒരു മത്സരത്തില്‍ മെസി അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. 2011- 12ല്‍ ബയര്‍ ലെവര്‍കൂസനെ 7-1 ന് തോല്‍പ്പിച്ചപ്പോഴായിരുന്നു അഞ്ച് ഗോള്‍ നേട്ടം. യൂറോ കപ് ചാംപ്യന്മാരായ ഇറ്റലിയും കോപ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്റീനയും തമ്മില്‍  നടന്ന 'ഫൈനലിസിമ' മത്സരത്തില്‍ അര്‍ജന്റീന മൂന്ന് ഗോളിന് വിജയിച്ചപ്പോള്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് 34കാരനായ മെസിയായിരുന്നു. കഴിഞ്ഞ തവണ അര്‍ജന്റീനയക്ക് കോപ കപ്പ് സമ്മാനിച്ചതിലും മെസിയുടെ പങ്ക് നിര്‍ണായകമായിരുന്നു.

എസ്റ്റോണിയ്‌ക്കെതിരായ മത്സരത്തില്‍ 8', 45', 47', 71', 76' മിനിറ്റുകളിലായാണു മെസ്സി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. കളിയുടെ എട്ടാം മിനിറ്റില്‍  തുടങ്ങിയ ഗോള്‍വേട്ട അവസാനിപ്പിച്ചത് 76ാം മിനിറ്റില്‍. ആദ്യഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നുവെങ്കില്‍ പിന്നീടുള്ളതെല്ലാം മനോഹരമായ മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു.  ഈ ജയത്തോടെ പരാജയമറിയാതെ 33 മല്‍സരങ്ങള്‍ അര്‍ജന്റീന പിന്നിട്ടു. ശനിയാഴ്ച ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മല്‍സരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT