വിഡിയോ സ്ക്രീൻഷോട്ട് 
Sports

"മാപ്പ്, ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല"; വിഡിയോയുമായി മെസി

യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജി സഹതാരങ്ങളോട് ക്ഷമ ചോദിച്ച് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ പിഎസ്ജി സസ്‌പെന്റ് ചെയ്തതിരുന്നു. യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം. വിഡിയോ സന്ദേശത്തിലൂടെ‌യാണ് താരത്തിന്റെ വിശദീകരണം. 

"എല്ലാ തവണത്തെയും പോലെ കളി കഴിഞ്ഞ് ഒരു ഓഫ് ഡേ ആയിരിക്കുമെന്നാണ് വിചാരിച്ചത്. ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു, ഒഴിവാക്കാൻ കഴിഞ്ഞില്ല. മുമ്പ് ഞാനിത് ഒഴാവാക്കിയിരുന്നു. ടീം അം​ഗങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്നാണ് ക്ലബ്ബിന്റെ ആവശ്യം എന്നറിയാൻ കാത്തിരിക്കുകയാണ്", മെസി പറഞ്ഞു. 

രണ്ടാഴ്ചത്തേക്കാണ് പിഎസ്ജി മെസിയെ സസ്‌പെന്റ് ചെയ്തത്. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സന്ദർശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. ക്ലബ് അധികൃതർ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ താരം കുടുംബത്തോടൊപ്പം സൗദി സന്ദർശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍- വിഡിയോ

പവാറിന്‍റെ തണലില്‍ വളര്‍ന്നു, പിന്നെ പവാറിനെ വെട്ടി 'പവര്‍' കാട്ടി, അജിത് പവാര്‍ എന്ന അതികായന്‍

സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി മൃതദ്ദേഹം ചാക്കുകളിലാക്കി കനാലില്‍ തള്ളി, യുവാവ് അറസ്റ്റില്‍

പൂവിനേക്കാൾ സോഫ്റ്റ് ഇഡ്ഡലി വീട്ടിൽ ഉണ്ടാക്കാം

എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 5 തവണ ഗര്‍ഭഛിദ്രം നടത്തി; ആരോപണവുമായി യുവതി

SCROLL FOR NEXT