ഫോട്ടോ: ട്വിറ്റർ 
Sports

ഹീറോയായി ലിവാകോവിച്ച്; മൂന്ന് തകര്‍പ്പന്‍ സേവുകള്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുമടക്കി ജപ്പാന്‍

ഹാട്രിക് സേവുമായി ലിവാകോവിച്ച് നിറഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഹാട്രിക് സേവുമായി ലിവാകോവിച്ച് നിറഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ 3-1ന് തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. 43ാം മിനിറ്റില്‍ ഡയ്‌സന്‍ മെയ്ഡയിലൂടെ ജപ്പാന്‍ മുന്‍പിലെത്തിയെങ്കിലും ഇവാന്‍ പെരിസിച്ചിന്റെ ഹെഡ്ഡറിലൂടെ സമനില പിടിച്ചാണ് ക്രൊയേഷ്യ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. 

അധിക സമയത്ത് അവസരങ്ങള്‍ മുന്‍പിലെത്തിയെങ്കിലും ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ തകുമി മിനാമിനോയാണ് ജപ്പാന് വേണ്ടി ആദ്യ കിക്ക് എടുത്തത്. എന്നാല്‍ ഇത് ലിവാകോവിച്ച് തടഞ്ഞിട്ടു. ഈ സമയം ക്രൊയേഷ്യയുടെ വ്‌ലാസിച്ച് ലക്ഷ്യം കണ്ടു. 

എന്നാല്‍ രണ്ടാം കിക്ക് എടുത്ത ജപ്പാന്റെ കരോ മിടോമയ്ക്കും ലിവാകോവിച്ചിനെ മറികടക്കാനായില്ല. മറുവശത്ത് ക്രൊയേഷ്യയുടെ ബ്രോസോവിച്ച് ലക്ഷ്യം കണ്ടു. ജപ്പാന് വേണ്ടി മൂന്നാമത്തെ കിക്ക് എടുത്ത തകുമോ അസാനോ ലക്ഷ്യം കണ്ടു. ഈ സമയം ക്രോയേഷ്യയുടെ മാര്‍കോ ലിവാജയ്ക്ക് വല കുലുക്കാനായില്ല. ഇതോടെ ജപ്പാന് പ്രതീക്ഷ വന്നെങ്കിലും നാലാം കിക്ക് എടുത്ത യോഷിദയുടെ ഷോട്ടും ലിവാകോവിച്ച് തടഞ്ഞതോടെ ജപ്പാന്റെ മുന്നേറ്റങ്ങള്‍ക്ക് ഖത്തറില്‍ തിരശീല വീണു.

മോഡ്രിച്ചിന്റെ തകര്‍പ്പന്‍ വോളി തടഞ്ഞിട്ട് ജപ്പാന്‍

പെരിസിച്ചിലൂടെ വല കുലുക്കി 10 മിനിറ്റ് പിന്നിടും മുന്‍പ് മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രൊയേഷ്യക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിച്ചിരുന്നു. ബോക്‌സിന് പുറത്ത് നിന്ന് മോഡ്രിച്ച് തൊടുത്ത ഷോട്ട് തന്റെ വലത്തേക്ക് ഡൈവ് ചെയ്താണ് ജപ്പാന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടത്.

104ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ബ്രോസോവിച്ചിന്റെ ലോങ് ബോള്‍ എത്തിയത് ജപ്പാന്‍ പ്രതിരോധനിര തടഞ്ഞു. പിന്നാലെ കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ച ജപ്പാന്റെ മിടോമ ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്ത് എത്തിച്ചു. എന്നാല്‍ റിഫഌക്‌സ് ഉണ്ടായിട്ടും പന്ത് സേവ് ചെയ്യാന്‍ ലിവാകോവിച്ചിന് സാധിച്ചു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം